കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ ബസ് അപകടം: യാത്രക്കാരില്ലാത്തതിനാല്‍ ഒരു ദിവസം വൈകി യാത്ര, കാത്തിരുന്നത് ദുരന്തം

Google Oneindia Malayalam News

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അപകടത്തില്‍പ്പെട്ട കേരള കെഎസ്ആര്‍ടിസി ബസ് യാത്ര പുറപ്പെട്ടത് ഒരു ദിവസം വൈകി. ഫെബ്രുവരി 17ന് എറണാകുളത്തുന്ന് ബെംഗളൂരുവിലേക്ക് തിരിച്ച ബസ് 18ന് എറണാകുളത്തേക്ക് തിരിക്കേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാരുടെ കുറവ് മൂലമാണ് ഒരു ദിവസം വൈകി 19ന് വൈകിട്ടാണ് ബസ് കേരളത്തിലേക്ക് മ‍ടങ്ങുന്നത്. എറണാകുളം ഡിപ്പോയിലെ 784 നമ്പര്‍ ബസാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരക്ക് കോയമ്പത്തൂരിനടുത്ത അവിനാശിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ടൈലുമായെത്തിയ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കോയമ്പത്തൂര്‍ അപകടം; കണ്ടെയ്നര്‍ ലോറി ഇടിച്ച് കയറി, മരിച്ചവരില്‍ ഏറെയും വലത് വശത്ത് ഇരുന്നവര്‍ കോയമ്പത്തൂര്‍ അപകടം; കണ്ടെയ്നര്‍ ലോറി ഇടിച്ച് കയറി, മരിച്ചവരില്‍ ഏറെയും വലത് വശത്ത് ഇരുന്നവര്‍

അപകടത്തില്‍ 48 യാത്രക്കാരില്‍ 19 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. ഇതില്‍ 25 പേര്‍ എറണാകുളത്തും നാല് പേര്‍ പാലക്കാട്ടും 16 പേര്‍ തൃശൂരിലുമാണ് ഇറങ്ങേണ്ടിയിരുന്നത്. മരിച്ച 11 പേരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ അധികവും മലയാളികളാണ്. ഇവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണെന്നാണ് വിവരം. ബസിലെ ഡ്രൈവര്‍ ബൈജു, യാത്രക്കാരിലൊരാളായ ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ksrtcaccident-

Recommended Video

cmsvideo
Avinashi KSRTC : അപകടത്തെകുറിച്ച് വിദ്യാര്‍ത്ഥിനി പറയുന്നു | Oneindia Malayalam

പരിക്കേറ്റവരെ അവിനാശിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും കോയമ്പത്തൂരിലെ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മരിച്ച രണ്ടുപേരുടെ മൃതദേഹം തിരുപ്പൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമായിരിക്കും മൃതദേഹങ്ങള്‍ക്ക് വിട്ടുനല്‍കുക. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് ഇയാള്‍.

English summary
Coimbatore bus accident: schedule of bus changes after lack of passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X