പണി മില്ലില്‍, ഭാര്യയോട് പറഞ്ഞത് എസ്ഐ എന്ന്; 'വ്യാജ പോലീസ്' കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ഇങ്ങനെ
ബുള്ളറ്റില്‍ മീശ പിരിച്ച്, കട്ട കലപ്പില്‍ ഇത്തിരി മസിലൊക്കെയുള്ള തേച്ചുമിനുക്കിയ പോലീസ് യൂണിഫോമിട്ട ഉദ്യോഗസ്ഥന് വാഹനങ്ങള്‍ പരിശോധിക്കുന്നു, ഫൈന്‍ ഇടുന്നു യാത്രക്കാരില്‍ നിന്ന് പണം വാങ്ങുന്നു... കേള്‍ക്കുമ്പോള്‍ നമ്മള് വിചാരിക്കും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നല്ലേ...
അങ്ങനെ വിചാരിക്കല്ലേ.. ഈ കഥയ്ക്ക് ഒരു ട്വിസ്റ്റുണ്ട്. പോലീസ് യൂണിഫോമിട്ട് തട്ടിപ്പ് നടത്തുന്ന ഒരുപാട് പേരെക്കുറിച്ച് നമ്മള് കേട്ടുകാണും. വ്യാജ പോലീസുകാരെക്കുറിച്ച്. ഇയാളും തികഞ്ഞ ഒരു വ്യാജനാണ്..പക്ഷേ ഇതുവരെ കേട്ട കഥപോലെയല്ല ഈ വ്യാജന്റെ കഥ... ഇനി നമുക്ക് തുടക്കം മുതല്‍ വിശദമായി തന്നെ അറിയാം....

വിരുദ്നഗര്‍ജില്ലാ തിമ്മംപട്ടി മള്ളങ്കിണര്‍ സ്വദേശി സെല്‍വമാണ് (39) അറസ്റ്റിലായത്. ബുള്ളറ്റും ഹെല്‍മറ്റും പൊലീസിന്റെ ഔദ്യോഗിക യൂണിഫോമും ധരിച്ചാണ് ഇയാള്‍ വാഹനപരിശോധന നടത്തിയിരുന്നത്. കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞിരുന്നത്.

എന്നാല്‍ ഇയാളുടെ കള്ളി വെളിച്ചത്തായി.മുഖ്യമന്ത്രി പോകുന്ന പാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ യാത്രക്കാരനാണ് സുഹൃത്തായ എസ്ഐയോട് ഇയാളെക്കുറിച്ച് പറഞ്ഞത്. കരുമത്തംപട്ടി സ്വദേശി ശശികുമാർ ശനിയാഴ്ച വൈകിട്ട് ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് സെൽവം തടഞ്ഞുനിര്‍ത്തിയത്.

എന്നിട്ട് ഇയാളുടെ സ്ഥിരം നമ്പർ അങ്ങിട്ടു. വാഹനം തടഞ്ഞുവെച്ച ഇയാൾ ശശി കുമാറിനോട് പിഴയടക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ശശി കുമാറിന് എന്തോ സംശയം തോന്നി. തുടർന്ന് സുഹൃത്തായ പോലീസുകാരനെ വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും അറിയിച്ചു. ഇതോടെ വ്യാജന്റെ ഫ്യൂസ് പോയി.

സംഭവ സ്ഥലത്തേക്ക് രണ്ട് പോലീസ്കാരെത്തി. അവരോടും താന്‍ കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞത്. തുടർന്ന് ഇയാളെ സ്റ്റേഷനിലേക്കെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തിരുപ്പൂർ തെക്കല്ലൂർ ഭാഗത്ത് സ്പിന്നിങ് മില്ലില്‍ ജോലിക്കാരനാണെന്ന് പറയുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
സബ് ഇൻസ്പെക്ടർ യൂണിഫോം ധരിച്ചെത്തിയ ശെൽവം ശനിയാഴ്ച വൈകീട്ട് കരുമത്തംപട്ടിയിലെ ബിസിനസ് സ്കൂളിന് സമീപം ഇരുചക്രവാഹന യാത്രക്കാരെ തടഞ്ഞുനിർത്തി ശരിയായ രേഖകൾ കൈവശം വയ്ക്കാത്തതിന് 200 രൂപ പോക്കറ്റിലാക്കി. എന്നാൽ ഇയാളുടെ വസ്ത്രധാരണത്തിൽ ശശി കുമാർ പോലീസിനെ അറിയിച്ചു, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

"ഒരു പോലീസ് കോൺസ്റ്റബിൾ ചോദിച്ചപ്പോൾ പോലും, സെൽവം ശാന്തനായി, താൻ അന്നൂർ പോലീസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ തിരുപ്പൂർ സന്ദർശനം കണക്കിലെടുത്ത് ബണ്ടോബസ്റ്റ് ഡ്യൂട്ടിക്കായി കരുമത്തംപട്ടിയിലായിരുന്നുവെന്നും പറഞ്ഞു. പോലീസ് സ്റ്റിക്കർ പതിച്ച ഒരു മോട്ടോർ സൈക്കിൾ അയാളുടെ പക്കലുണ്ടായിരുന്നു," ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അതേസമയം, പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാൾ വിവാവഹം കഴിച്ചിരുന്നു. ഭാര്യയോടും ബന്ധുക്കളോടും തെക്കല്ലൂരിലെ വീടിനടുത്തുള്ള താമസക്കാരോടും ഇയാള്‍ പോലീസാണെന്ന് തന്നെയാണ് പറഞ്ഞത്. വീട്ടില്‍നിന്നും ജോലിക്ക് പോകുമ്പോള്‍ യൂണിഫോം ധരിച്ച് പോകുന്ന സെല്‍വം വഴിയില്‍ വേഷം മാറിയ ശേഷമാണ് മില്ലില്‍ ജോലിക്കുപോയിരുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications