കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണി മില്ലില്‍, ഭാര്യയോട് പറഞ്ഞത് എസ്‌ഐ എന്ന്; 'വ്യാജ പോലീസ്' കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ബുള്ളറ്റില്‍ മീശ പിരിച്ച്, കട്ട കലപ്പില്‍ ഇത്തിരി മസിലൊക്കെയുള്ള തേച്ചുമിനുക്കിയ പോലീസ് യൂണിഫോമിട്ട ഉദ്യോഗസ്ഥന്‍ വാഹനങ്ങള്‍ പരിശോധിക്കുന്നു, ഫൈന്‍ ഇടുന്നു യാത്രക്കാരില്‍ നിന്ന് പണം വാങ്ങുന്നു... കേള്‍ക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നല്ലേ...

അങ്ങനെ വിചാരിക്കല്ലേ.. ഈ കഥയ്ക്ക് ഒരു ട്വിസ്റ്റുണ്ട്. പോലീസ് യൂണിഫോമിട്ട് തട്ടിപ്പ് നടത്തുന്ന ഒരുപാട് പേരെക്കുറിച്ച് നമ്മള്‍ കേട്ടുകാണും. വ്യാജ പോലീസുകാരെക്കുറിച്ച്. ഇയാളും തികഞ്ഞ ഒരു വ്യാജനാണ്..പക്ഷേ ഇതുവരെ കേട്ട കഥപോലെയല്ല ഈ വ്യാജന്റെ കഥ... ഇനി നമുക്ക് തുടക്കം മുതല്‍ വിശദമായി തന്നെ അറിയാം....

1

വിരുദ്നഗര്‍ജില്ലാ തിമ്മംപട്ടി മള്ളങ്കിണര്‍ സ്വദേശി സെല്‍വമാണ് (39) അറസ്റ്റിലായത്. ബുള്ളറ്റും ഹെല്‍മറ്റും പൊലീസിന്റെ ഔദ്യോഗിക യൂണിഫോമും ധരിച്ചാണ് ഇയാള്‍ വാഹനപരിശോധന നടത്തിയിരുന്നത്. കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞിരുന്നത്.

Viral Video: വിവാഹത്തിനെത്തിയ വരന്റെ ബൈക്കില്‍ 'ഒരാള്‍'..അമ്പരപ്പിലായി ആളുകള്‍..ആരാണത്!!<br />Viral Video: വിവാഹത്തിനെത്തിയ വരന്റെ ബൈക്കില്‍ 'ഒരാള്‍'..അമ്പരപ്പിലായി ആളുകള്‍..ആരാണത്!!

2

എന്നാല്‍ ഇയാളുടെ കള്ളി വെളിച്ചത്തായി.മുഖ്യമന്ത്രി പോകുന്ന പാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ യാത്രക്കാരനാണ് സുഹൃത്തായ എസ്‌ഐയോട് ഇയാളെക്കുറിച്ച് പറഞ്ഞത്. കരുമത്തംപട്ടി സ്വദേശി ശശികുമാർ ശനിയാഴ്ച വൈകിട്ട് ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് സെൽവം തടഞ്ഞുനിര്‍ത്തിയത്.

3

എന്നിട്ട് ഇയാളുടെ സ്ഥിരം നമ്പർ അങ്ങിട്ടു. വാഹനം തടഞ്ഞുവെച്ച ഇയാൾ ശശി കുമാറിനോട് പിഴയടക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ശശി കുമാറിന് എന്തോ സംശയം തോന്നി. തുടർന്ന് സുഹൃത്തായ പോലീസുകാരനെ വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും അറിയിച്ചു. ഇതോടെ വ്യാജന്റെ ഫ്യൂസ് പോയി.

ഭർത്താവിന് പണികൊടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയ്ക്ക് എട്ടിന്റെ പണികിട്ടി; സംഭവമിങ്ങനെഭർത്താവിന് പണികൊടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയ്ക്ക് എട്ടിന്റെ പണികിട്ടി; സംഭവമിങ്ങനെ

4

സംഭവ സ്ഥലത്തേക്ക് രണ്ട് പോലീസ്കാരെത്തി. അവരോടും താന്‍ കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞത്. തുടർന്ന് ഇയാളെ സ്റ്റേഷനിലേക്കെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തിരുപ്പൂർ തെക്കല്ലൂർ ഭാഗത്ത് സ്പിന്നിങ് മില്ലില്‍ ജോലിക്കാരനാണെന്ന് പറയുന്നത്.

ആത്മഹത്യ ചെയ്‌തെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി, വഴിത്തിരിവായത് ഗൂഗിള്‍പേആത്മഹത്യ ചെയ്‌തെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി, വഴിത്തിരിവായത് ഗൂഗിള്‍പേ

5

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:


സബ് ഇൻസ്‌പെക്ടർ യൂണിഫോം ധരിച്ചെത്തിയ ശെൽവം ശനിയാഴ്ച വൈകീട്ട് കരുമത്തംപട്ടിയിലെ ബിസിനസ് സ്‌കൂളിന് സമീപം ഇരുചക്രവാഹന യാത്രക്കാരെ തടഞ്ഞുനിർത്തി ശരിയായ രേഖകൾ കൈവശം വയ്ക്കാത്തതിന് 200 രൂപ പോക്കറ്റിലാക്കി. എന്നാൽ ഇയാളുടെ വസ്ത്രധാരണത്തിൽ ശശി കുമാർ പോലീസിനെ അറിയിച്ചു, ഒരു പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

6

"ഒരു പോലീസ് കോൺസ്റ്റബിൾ ചോദിച്ചപ്പോൾ പോലും, സെൽവം ശാന്തനായി, താൻ അന്നൂർ പോലീസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ തിരുപ്പൂർ സന്ദർശനം കണക്കിലെടുത്ത് ബണ്ടോബസ്റ്റ് ഡ്യൂട്ടിക്കായി കരുമത്തംപട്ടിയിലായിരുന്നുവെന്നും പറഞ്ഞു. പോലീസ് സ്റ്റിക്കർ പതിച്ച ഒരു മോട്ടോർ സൈക്കിൾ അയാളുടെ പക്കലുണ്ടായിരുന്നു," ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

7

അതേസമയം, പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാൾ വിവാവഹം കഴിച്ചിരുന്നു. ഭാര്യയോടും ബന്ധുക്കളോടും തെക്കല്ലൂരിലെ വീടിനടുത്തുള്ള താമസക്കാരോടും ഇയാള്‍ പോലീസാണെന്ന് തന്നെയാണ് പറഞ്ഞത്. വീട്ടില്‍നിന്നും ജോലിക്ക് പോകുമ്പോള്‍ യൂണിഫോം ധരിച്ച് പോകുന്ന സെല്‍വം വഴിയില്‍ വേഷം മാറിയ ശേഷമാണ് മില്ലില്‍ ജോലിക്കുപോയിരുന്നത്.

English summary
Coimbatore: Fake cop nabbed in Coimbatore, here's what he did, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X