മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തില്ല, 17 കാരി ചെയ്ത കടുംകൈ
കോയമ്പത്തൂര്‍: ഏറെ നാളായി മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കണം എന്നാവശ്യപ്പെട്ടിട്ടും വീട്ടുക്കാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് 17 ജീവനൊടുക്കി.
പ്ലസ് ടു പൂര്‍ത്തിയാക്കിയ ശ്രുതി കഴിഞ്ഞ ദിവസത്തില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി തരണം എന്നാവശ്യപ്പെട്ട് അമ്മയോട് വഴക്കുണ്ടാക്കിയരുന്നു.

വ്യാഴ്യാഴ്ച മകളെ വീട്ടിലാക്കി അമ്മ പുറത്ത് പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. കടയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ മകളുടെ മുറി പൂട്ടികിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ചത് കാണുന്നത്.
സംഭവത്തില്‍ കുനിയമുത്തൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പുറകില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications