കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ 'മരിച്ചു', ഇനി കോയംപുത്തൂര്‍... അടിമുടി മാറ്റം, ഇംഗ്ലീഷ് തുടച്ചുനീക്കി തമിഴ്‌നാട്

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്ഥലങ്ങളുടെ പേരുകള്‍ അടിമുടി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പേരുകളിലെ ഇംഗ്ലീഷ് സ്പര്‍ശം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. ശരിയായ തമിഴ് പേരിലാണ് ഇനി സ്ഥലങ്ങള്‍ അറിയപ്പെടുക. ഒട്ടേറെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകള്‍ മാറ്റിയിട്ടുണ്ട്.

ഇതിലൊന്നാണ് കോയമ്പത്തൂര്‍. ഇനി കോയമ്പത്തൂര്‍ എന്നല്ല അറിയപ്പെടുക. പകരം കോയംപുത്തൂര്‍ എന്നാകും. വെല്ലൂര്‍ ഇനി വേലൂര്‍ ആകും. ഷോളിങ്കനല്ലൂര്‍ സോളിങ്കനല്ലൂര്‍ ആയി മാറും. മൈലാപൂര്‍ ഇനി അറിയപ്പെടുക മയിലാപൂര്‍ എന്നാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

മൊത്തം 1018 സ്ഥലങ്ങള്‍

മൊത്തം 1018 സ്ഥലങ്ങള്‍

ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. മൊത്തം 1018 സ്ഥലങ്ങളുടെ പേരുകളാണ് മാറ്റുന്നത്. ചില പേരുകളില്‍ വലിയ മാറ്റമില്ല. പക്ഷേ തമിഴ് ഉച്ഛാരണം വരുമെന്ന് മാത്രം. ചരിത്രപരമായ പല സ്ഥലങ്ങളുടെയും ഉച്ഛാരണത്തില്‍ മാറ്റംവരും. എഴുതുമ്പോഴുള്ള മാറ്റമാണ് പ്രകടമാകുക.

വിലുപുരം ഇനി വിഴുപ്പുറം

വിലുപുരം ഇനി വിഴുപ്പുറം

പല പേരുമാറ്റങ്ങളും തമിഴ്‌നാട്ടിലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പലരും തമാശയായിട്ടാണ് പുതിയ മാറ്റത്തെ കാണുന്നത്. വിലുപുരം എന്ന സ്ഥലത്തിന്റെ പേര് വിഴുപ്പുറം എന്നാക്കി മാറ്റിയിട്ടുണ്ട്. ടിരുവാരൂര്‍ എന്നത് തിരുവാരൂര്‍ എന്നായി.

 തൂത്തുക്കുടി

തൂത്തുക്കുടി

ടൂട്ടികോറിന്‍ എന്ന് എഴുതിയിരുന്ന തൂത്തുക്കുടിയുടെ പേര് തൂത്തുകുടി എന്നാക്കി. ഔദ്യോഗിക രേഖകളില്‍ ഇനി ടുട്ടികോറിന്‍ എന്ന് എഴുതില്ല. പുതുകോട്ട എന്നത് പുതുക്കോട്ടൈ എന്നാകും.

 സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏറെ കാലമായി ശ്രമിച്ചുവരികയായിരുന്നു. ജില്ലാ കളക്ടര്‍മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധദ സമിതിയെ നിയോഗിച്ചു. ഇവരുടെ നിര്‍ദേശങ്ങള്‍ക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയതോടെയാണ് വിജ്ഞാപനം ഇറക്കിയത്.

എഗ്മോര്‍ ഇനി എഴുമ്പൂര്‍

എഗ്മോര്‍ ഇനി എഴുമ്പൂര്‍

എഗ്മോര്‍ ഇനി എഴുമ്പൂര്‍ എന്നാണ് എഴുതുക. സൈദാര്‍പേട്ട് ഇനി സൈതാര്‍പേട്ടൈ എന്ന് വിളിക്കും. ഗുഡലൂര്‍ എന്നത് കൂടലൂര്‍ എന്നായി മാറും. മുത്തുപ്പേട്ടിനെ മുത്തുപ്പേട്ടൈ എന്നാണ് വിളിക്കുക. പല പേരുകളിലും കാര്യമായ മാറ്റമില്ല. എന്നാല്‍ എഴുതുമ്പോള്‍ അക്ഷരങ്ങളില്‍ മാറ്റമുണ്ടാകും.

ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്ഡികെ ശിവകുമാറിന്റെ 'വഴി തടഞ്ഞ്' യെഡ്ഡി; ബിജെപിയെ പൂട്ടാന്‍ ബദല്‍ പദ്ധതി ഒരുക്കി കോണ്‍ഗ്രസ്

പാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചുപാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചു

English summary
Tamil nadu changes name of 1,018 places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X