കോയമ്പത്തൂര്‍ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; കുടുംബപ്രശ്നങ്ങളെന്ന് സൂചന
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ റേഞ്ച് ഡി ഐ ജി സി വിജയകുമാര്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. 45 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോയമ്പത്തൂരിലെ ഔദ്യോഗിക വസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗണ്മാനില് പിസ്റ്റള്‍ വാങ്ങിയാണ് വിജയകുമാര്‍ സ്വയം നിറയൊഴിച്ചത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.
കുടുംബത്തോടൊപ്പം കോയമ്പത്തൂര്‍ റെഡ് ഫീല്‍ഡ്സിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് വരികയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജനുവരിയിലാണ് കോയമ്പത്തൂര്‍ റേഞ്ച് ഡി ഐ ജിയായി വിജയകുമാര്ചുമതലയേറ്റത്. 2009 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് വിജയകുമാര്‍. വിജയകുമാര്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഉറക്കമില്ലായ്മയെക്കുറിച്ച് പരാതിപ്പെട്ടിരുന്നതായും കുടുംബവൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

കൗണ്‍സിലിംഗിന് വിധേയനാക്കിയ അദ്ദേഹത്തിനൊപ്പം താമസിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കുടുംബത്തെ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുവന്നത്. രാവിലെ ജോഗിംഗിന് പോയ വിജയകുമാര്‍ 6.50ന് റേസ് കോഴ്സിലെ ക്യാമ്പ് ഓഫീസില്‍ തിരിച്ചെത്തിയിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഗണ്മാനില് നിന്ന് വാങ്ങിയ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് വിജയകുമാര്‍ സ്വയം വെടിവെച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവം നടന്ന ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കാഞ്ചീപുരം, കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് സൂപ്രണ്ടായും അണ്ണാനഗര്‍ ഡെപ്യൂട്ടി പൊലീസ് കമീഷണറായും വിജയകുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്, വെസ്റ്റ് സോണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ആര് സുധാകര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി. ഡി ഐ ജിയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നടുക്കം രേഖപ്പെടുത്തി. ഡി ഐ ജിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications