Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു മുന്നണി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കോയമ്പത്തൂരില്‍ സംഘര്‍ഷാവസ്ഥ...

മേട്ടുപ്പാളയം: കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സംഭവത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍, നീലഗരി ജില്ലകളില്‍ സംഘര്‍ഷാവസ്ഥ. ഹിന്ദുമുന്നണിയുടെ പിആര്‍ഒ ശശികുമാര്‍(35) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വലിയ പ്രക്ഷോഭത്തിലാണ്.

വ്യാഴാഴ്ച രാത്രി 12.30നാണ് ബൈക്കിലെത്തിയ നാലംഗ സംഘം ശശികുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കോയമ്പത്തൂര്‍ തുടയില്ലൂരിന് സമീപം സുബ്രഹ്മണ്യ പാളയത്തെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ചായിരുന്നു അക്രമണം.

murder

പതിനഞ്ച് വെട്ടുകളാണ് ശശികുമാറിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഹന്ദുമുന്നണി പ്രവര്‍ത്തകര്‍ കോയമ്പത്തൂരില്‍ നടത്തിയ അക്രമണങ്ങളില്‍ നാല് സര്‍ക്കാര്‍ ബസുകള്‍ തകര്‍ത്തു. കോയമ്പത്തൂര്‍-മേട്ടുപ്പാളയം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.

Read Also: ബാര്‍കോഴ കേസ് വിജിലന്‍സ് ഡയറക്ടര്‍ അട്ടിമറിച്ചു? ശങ്കര്‍ റെഡ്ഡിക്കും ആര്‍ സുകേശനുമെതിരെ അന്വേഷണം...

കോയമ്പത്തൂരിലെ ചിലയിടങ്ങളില്‍ കമ്പനികളും മര്റ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി അക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഹൊസൂര്‍, ഡിണ്ടിഗല്‍, കോയമ്പത്തൂര്‍ മേഖലകളില്‍ ഒരാഴ്ച്ചക്കിടെ നിരവധി അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read Also: സത്യത്തില്‍ ഇവരാരാണ് ? നാടോടി യുവതി ജാമ്യത്തിലിറങ്ങാന്‍ കെട്ടിവച്ചത് ഒരു ലക്ഷം രൂപ...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+