Get Updates
Get notified of breaking news, exclusive insights, and must-see stories!

50 വർഷത്തിന് ശേഷം ഏറ്റവും തണുപ്പുള്ള രാത്രി; ശ്രീന​ഗറിൽ‌ താപനില -8.5 ഡി​ഗ്രി സെൽഷ്യസിലെത്തി

ശ്രീന​ഗർ: കശ്മീരിൽ 'ചില്ലൈ കാലൻ' ആരംഭിച്ചിരിക്കുകയാണ്. ഇനി 40 ദിവസം കശ്മീരിൽ‌ കഠിനമായ തണുപ്പായിരിക്കും. ശ്രീന​ഗറിൽ കഴിഞ്ഞ ദിവസം ഡിസംബറിലെ ഏറ്റവും തണുപ്പ് അനുഭവപ്പെട്ട ദിവസമായിരുന്നു. അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും തണുപ്പുള്ള രാത്രിയായിരുന്നു കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. -8.5 ഡി​ഗ്രി സെൽഷ്യസ് തണുപ്പാണ് അനുഭവപ്പെട്ടത്.

1974 ന് ശേഷം ശ്രീന​ഗറിലെ ഏറ്റവും തണുപ്പുള്ള ഡിസംബറിലെ രാത്രിയായിരുന്നു ഇത്. കഴിഞ്ഞ രണ്ട് ദിവസമായി ന​ഗരം തണുത്തുറഞ്ഞ രാത്രികൾക്കാണ് സാക്ഷ്യം വഹിച്ചത്. താഴ്വരയിലുടനീളമുള്ള എല്ലാ കാലാവസ്ഥ കേന്ദ്രങ്ങളും പൂജ്യത്തിന് താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. അനന്ത് നാ​ഗിൽ -10.5 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

jammu

അനന്ത്‌നാഗിൽ -10.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് നാല് വർഷത്തെക്കാൾ കഠിനമായ തണുപ്പാണ് അനുഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അതേ സമയം തണുപ്പിന് പേരുകേട്ട പ്രശസ്തമായ സ്കീ റിസോർട്ടായ ​ഗുൽമാർ​ഗിൽ ശ്രീന​ഗറിനെക്കാൾ കുറഞ്ഞ താപനിലയാണ്. രാത്രി -6.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ 23 - 26 മുതൽ കാലാവസ്ഥ പൊതുവെ വരണ്ടതായിരിക്കും, ഡിസംബർ 27 മുതൽ 28 വരെ ജമ്മുവിലെ സമതലങ്ങളിൽ നേരിയ മഴയും ചെനാബ് താഴ്വരയുടെയും പിർപാഞ്ജൽ റേഞ്ചിന്റെയും ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഞ്ഞും പെയ്യുന്ന കാലാവസ്ഥയും ആയിരിക്കും.
ഡിസംബർ 31 ന് കാശ്മീരിൽ ചില ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+