സർവകലാശാല പരീക്ഷകൾ ജൂലൈയിൽ!! യുജിസി പുതിയ മാർഗരേഖ പുറത്തിറക്കി
ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള മാർഗനിർദ്ദേശങ്ങൾ യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) പുറത്തിറക്കി. നിലവിലുള്ള വിദ്യാർത്ഥികൾക്ക് ആഗസ്റ്റിലാണ് ക്ലാസുകൾ ആരംഭിക്കുക. പുതിയ ബാച്ചിന് സപ്റ്റംബറിൽ ക്ലാസുകൾ തുടങ്ങും.അവസാന സെമസ്റ്റർ പരീക്ഷകൾ ജുലൈയിൽ നടത്താമെന്നും യുജിസി നിയോഗിച്ച സമിതി ശുപാർശ ചെയ്തു. ഇടയിലുള്ള വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊമോട്ട് ചെയ്യുകയോ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ ജുലൈയിൽ പരീക്ഷ നടത്തുകയോ ചെയ്യാം.
അക്കാദമിക് കലണ്ടറും പരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ സർവകലാശാലയിലും ഒരു കോവിഡ് -19 സെൽ രൂപീകരിക്കും.സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ജൂൺ 01 മുതൽ ജൂൺ 30 വരെ 30 ദിവസത്തേക്ക് സർവകലാശാലകൾക്ക് വേനൽക്കാല അവധിക്കാലം അനുവദിക്കാം. പരീക്ഷാ നടപടികൾ ഹ്രസ്വകാലയളവിൽ പൂർത്തീകരിക്കുന്നതിന് ലളിതമായ പരീക്ഷ രീതികൾ അവലംബിക്കാം.

ആഴ്ചയില്‍ ആറ് പ്രവൃത്തിദിനങ്ങള്‍ വരെയാകാം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ ലോക്ക്ഡൗണ്‍ കാലത്തെ താമസ, യാത്രാ വിവരങ്ങള്‍ സര്‍വകലാശാലകള്‍ രേഖപ്പെടുത്തണം.പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് ആറ് മാസത്തേക്ക് കോഴ്‌സ് കാലാവധി നീട്ടി നല്‍കാം.വാചിക പരീക്ഷ സ്കൈപ്പ് അല്ലെങ്കിൽ മറ്റ് മീറ്റിംഗ് ആപ്ലിക്കേഷനുകൾ വഴി നടത്താം.സർവകലാശാലകൾ ഇ-കണ്ടന്റ് ഇ-ലാബ് എക്സ്പീരിമെന്റുകൾ തയ്യാറാക്കി അവരുടെ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യണം. മുന്നോട്ടുള്ള സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ മാറ്റം വരുത്താമെന്നും യുജിസി സമിതി ശുപാർശകളിൽ പറയുന്നു.
കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ ഈ വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങൾ പൂർണമായും താളം തെറ്റിയിരുന്നു. കേരളത്തിൽ എസ്എസ്എൽസി, പ്ല്സടു പരീക്ഷകൾ അടക്കം പൂർത്തിയാക്കിയിട്ടില്ല. പ്ലസ് വൺ പരീക്ഷ തത്കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. അതേസമയം പ്ലസ് ടു, എസ്എഎസ്ൽസി പരീക്ഷകൾ എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications