കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവകലാശാല പരീക്ഷകൾ ജൂലൈയിൽ!! യുജിസി പുതിയ മാർഗരേഖ പുറത്തിറക്കി

Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള മാർഗനിർദ്ദേശങ്ങൾ യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) പുറത്തിറക്കി. നിലവിലുള്ള വിദ്യാർത്ഥികൾക്ക് ആഗസ്റ്റിലാണ് ക്ലാസുകൾ ആരംഭിക്കുക. പുതിയ ബാച്ചിന് സപ്റ്റംബറിൽ ക്ലാസുകൾ തുടങ്ങും.അവസാന സെമസ്റ്റർ പരീക്ഷകൾ ജുലൈയിൽ നടത്താമെന്നും യുജിസി നിയോഗിച്ച സമിതി ശുപാർശ ചെയ്തു. ഇടയിലുള്ള വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊമോട്ട് ചെയ്യുകയോ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ ജുലൈയിൽ പരീക്ഷ നടത്തുകയോ ചെയ്യാം.

അക്കാദമിക് കലണ്ടറും പരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ സർവകലാശാലയിലും ഒരു കോവിഡ് -19 സെൽ രൂപീകരിക്കും.സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ജൂൺ 01 മുതൽ ജൂൺ 30 വരെ 30 ദിവസത്തേക്ക് സർവകലാശാലകൾക്ക് വേനൽക്കാല അവധിക്കാലം അനുവദിക്കാം. പരീക്ഷാ നടപടികൾ ഹ്രസ്വകാലയളവിൽ പൂർത്തീകരിക്കുന്നതിന് ലളിതമായ പരീക്ഷ രീതികൾ അവലംബിക്കാം.

ugc-1570586309-1

ആഴ്ചയില്‍ ആറ് പ്രവൃത്തിദിനങ്ങള്‍ വരെയാകാം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ ലോക്ക്ഡൗണ്‍ കാലത്തെ താമസ, യാത്രാ വിവരങ്ങള്‍ സര്‍വകലാശാലകള്‍ രേഖപ്പെടുത്തണം.പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് ആറ് മാസത്തേക്ക് കോഴ്‌സ് കാലാവധി നീട്ടി നല്‍കാം.വാചിക പരീക്ഷ സ്കൈപ്പ് അല്ലെങ്കിൽ മറ്റ് മീറ്റിംഗ് ആപ്ലിക്കേഷനുകൾ വഴി നടത്താം.സർവകലാശാലകൾ ഇ-കണ്ടന്റ് ഇ-ലാബ് എക്സ്പീരിമെന്റുകൾ തയ്യാറാക്കി അവരുടെ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യണം. മുന്നോട്ടുള്ള സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ മാറ്റം വരുത്താമെന്നും യുജിസി സമിതി ശുപാർശകളിൽ പറയുന്നു.

കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ ഈ വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങൾ പൂർണമായും താളം തെറ്റിയിരുന്നു. കേരളത്തിൽ എസ്എസ്എൽസി, പ്ല്സടു പരീക്ഷകൾ അടക്കം പൂർത്തിയാക്കിയിട്ടില്ല. പ്ലസ് വൺ പരീക്ഷ തത്കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. അതേസമയം പ്ലസ് ടു, എസ്എഎസ്ൽസി പരീക്ഷകൾ എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

'അലുവയും മത്തിക്കറിയും; പരട്ട കെളവന് കല്യാണം'! ഒരു ശരാശരി മലയാളി ലൈംഗിക ഫ്രസ്ട്രേഷൻ! ചുട്ട മറുപടി!'അലുവയും മത്തിക്കറിയും; പരട്ട കെളവന് കല്യാണം'! ഒരു ശരാശരി മലയാളി ലൈംഗിക ഫ്രസ്ട്രേഷൻ! ചുട്ട മറുപടി!

കുടിയേറ്റ തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് പോകാന്‍ അനുമതി; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കികുടിയേറ്റ തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് പോകാന്‍ അനുമതി; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി

പേര്‍ഷ്യന്‍ ഗള്‍ഫാണ്, ന്യൂയോര്‍ക്ക് ഗള്‍ഫല്ല: ട്രംപിന് കിടിലന്‍ മറുപടിയുമായി ഇറാന്‍ പ്രസിഡന്‍റ്പേര്‍ഷ്യന്‍ ഗള്‍ഫാണ്, ന്യൂയോര്‍ക്ക് ഗള്‍ഫല്ല: ട്രംപിന് കിടിലന്‍ മറുപടിയുമായി ഇറാന്‍ പ്രസിഡന്‍റ്

English summary
Collages can conduct terminal semester exams in July
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X