ഉത്തര്‍പ്രദേശില്‍ മേല്‍പ്പാലം തകര്‍ന്ന് 12 മരണം: തൊഴിലാളികളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നു
Recommended Video

വീണ്ടും ഫ്‌ളൈ ഓവര്‍ ദുരന്തം | OneIndia Malayalam
വരാണസി: ഉത്തര്‍പ്രദേശില്‍ മേല്‍പ്പാലം തകര്‍ന്ന് 12 പേര്‍ മരിച്ചു. നിരവധി പേര്‍ അവശിഷ്ടങ്ങളില്‍ക്കിടയില്‍ 50 ഓളം പേരും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ തൂണുകളാണ് തകര്‍ന്നുവീണത്. വരാണസിയിലെ കന്റോണ്‍മെന്റ് ഏരിയയിലാണ് അപകടം.

വലിയ സ്ലാബാണ് വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും മുകളിലേയ്ക്ക് തകര്‍ന്നുവീണത്. മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കൊലപ്പെട്ടത്. അപകടമുണ്ടായതോടെ സംഭവം അന്വേഷിക്കാന്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, നീല്‍കാന്ത് തിവാരി യോടും നിര്‍ദേശിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications