പാർട്ടിയുടെ സ്വത്ത് വിവരങ്ങളുടെ കണക്ക് ശേഖരിക്കണം; സംസ്ഥാന നേതൃത്വങ്ങളോട് കോൺഗ്രസ്
ദില്ലി; പാർട്ടിയുടെ സ്വത്തുക്കൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വം. കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ളതോ പാർട്ടി പാട്ടത്തിനെടുത്തതോ ആയ വസ്തുവകകൾ, അവയുടെ വസ്തു നികുതി അല്ലെങ്കിൽ പാട്ട തുകയുടെ നിലവിലെ വിശദാംശങ്ങൾ എന്നിവ ശേഖരിക്കാൻ ഒരു നേതാവിനെ ചുമതലപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടി ട്രഷറർ പവൻ ബൻസാലാണ് സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. അനധികൃതമായ സ്ഥലം കൈയ്യേറ്റം, നികുതി അടക്കുന്നതിലെ പിഴവ് തുടങ്ങിയത് സംബന്ധിച്ചുള്ള ആശങ്കകൾക്കിടെയാണ് പാർട്ടി നിർദ്ദേശം.

പട്ടയ തർക്കങ്ങൾ സംബന്ധിച്ച് എന്തെങ്കിലും കേസ് നിലനിൽക്കുന്നുണ്ടോ അതോ പാർട്ടി സ്ഥലങ്ങളിൽ അനധികൃത കൈയ്യേറ്റം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ നിരവധിയായ സ്വത്തുക്കളിൽ പലതും അനധികൃതമായി പലരും കൈക്കലാക്കിയിട്ടുണ്ടോയെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്. ഇക്കൂട്ടത്തിൽ പാർട്ടി ഭാരവാഹികൾ തന്നെ ഉണ്ടോയെന്നും നേതൃത്വത്വം സംശയിക്കുന്നു.
അധികാരത്തിൽ നിന്നും പുറത്തായതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. ഭരണം നഷ്ടമായതോടെ പാർട്ടിയുടെ സ്വത്ത് വകകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നോട്ടക്കുറവ് ഉണ്ടായെന്ന പരാതികൾ ഉണ്ടായിരുന്നു. 2015 ൽ ഇത് സംബന്ധിച്ച ചർച്ചകൾ പാർട്ടി തലത്തിൽ ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് തൊട്ട് മുൻപ് മാത്രമായിരുന്നു ഇത് സംബന്ധിച്ച് പരിശോധിക്കാൻ പാർട്ടി ഒരാളെ നിയോഗിച്ചത്.
രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ഭൂസ്വത്തുക്കൾ ഉള്ള പാർട്ടി കോൺഗ്രസ് ആണ്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അതത് സംസ്ഥാനങ്ങളിലെ ഭൂസ്വത്തുക്കൾ സംസ്ഥാന കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ ധനസമ്പാദനത്തിനായി വികസിപ്പിക്കാൻ കഴിയുമോയെന്നാണ് നേതൃത്വം പരിശോധിക്കുന്നത്. പക്ഷേ അത് നടക്കണമെങ്കിൽ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വസ്തുനികുതി റവന്യൂ വകുപ്പുകളിൽ അടയ്ക്കുകയും പാട്ടഭൂമിക്ക് പാട്ടത്തുക നൽകുകയും വേണം.ഉടമസ്ഥാവകാശത്തെച്ചൊല്ലി നടക്കുന്ന കേസുകൾ ശക്തമായി ഇടപെടാനും കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ നിയമപരമായ വഴി തേടാനുമാണ് പാർട്ടി ആലോചന. കോൺഗ്രസ് അധ്യക്ഷയുടെ അനുമതി ഇല്ലാതെ സ്വത്തുക്കൾ വിൽക്കുകയോ അവകാശങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും സംസ്ഥാന ഘടകങ്ങളോട് പവൻ ബൻസാൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കിടു മേയ്ക്കപ്പും പൊളി ലുക്കും..ഇതൊക്കെ സ്വന്തം ഐഡിയ ആണെന്ന് അനുശ്രീ..'പിന്നെ ചുമ്മാ പൊളിക്കില്ലേ'












Click it and Unblock the Notifications