Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമസോൺ ഡയമണ്ട്സ് സ്വന്തമാക്കൂ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ നിങ്ങൾക്ക് വൻ വിലക്കുറവ് നേടാം

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈ ഉത്സവകാലത്ത് വമ്പന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു മാസം നീളുന്നതാണ് ആമസോണിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. വമ്പിച്ച വിലക്കുറവില്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആമസോണില്‍ നിന്നും ഇഷ്ടപ്പെട്ടതെല്ലാം വാങ്ങാം. എല്ലാ പ്രധാനപ്പെട്ട കാറ്റഗറികളിലും ആമസോണ്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് 10 ശതമാനം പ്രത്യേക കിഴിവും ലഭ്യമാക്കിയിട്ടുണ്ട്.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ആമസോണ്‍ ഉപഭോക്താക്കളുടെ കീശ ചോരാതിരിക്കാന്‍ ഒരു പുതിയ വഴി കൂടി അവതരിപ്പിച്ചിട്ടുണ്ട്. അതാണ് ആമസോണിന്റെ ഡയമണ്ട്‌സ് ഓഫര്‍. എന്താണ് ഈ ഡയമണ്ട്‌സ് എന്നല്ലേ.. ആമസോണില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പോയിന്റുകളാണ് ഡയമണ്ട്‌സ്. ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, സാധനങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമല്ല, ആമസോണില്‍ വീഡിയോകള്‍ കാണുമ്പോഴും കളിക്കുമ്പോഴും യുപിഎ ഉപയോഗിച്ചുളള ഇടപാടുകള്‍ നടത്തുമ്പോഴും ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പില്‍ ചേരുമ്പോഴുമൊക്കെ നിങ്ങള്‍ക്കീ പോയിന്റ്‌സ് ലഭിക്കും.

amazon

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആമസോണില്‍ ഷോപ്പിംഗ് നടത്തിയിട്ടുളള ഉപഭോക്താക്കള്‍ക്ക് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ആമസോണ്‍ വണ്‍ടൈം ബോണസ് ഡയമണ്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ ഡയമണ്ടുകള്‍ സ്വന്തമാക്കുന്നതിന് കുറഞ്ഞത് നൂറ് രൂപയ്ക്ക് എങ്കിലും സാധനങ്ങള്‍ വാങ്ങേണ്ടതുണ്ട്. കൂടുതല്‍ ഡയമണ്ടുകള്‍ സ്വന്തമാക്കാന്‍ മറ്റ് വഴികളുണ്ട്. കുറഞ്ഞത് 15 മിനുട്ട് എങ്കിലും മിനി ടിവി കാണുക, ഗെയിംസ് കളിക്കുക, ആമസോണിന്റെ വാര്‍ഷിക പ്രൈം മെമ്പര്‍ഷിപ്പില്‍ ചേരുക എന്നിവയൊക്കെ നിങ്ങള്‍ക്ക് കൂടുതല്‍ ഡയമണ്ട്‌സ് തരും.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ രണ്ട് തരത്തില്‍ ഈ ഡയമണ്ടുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഡയമണ്ടുകള്‍ റിഡീം ചെയ്ത് കാഷ് ബാക്ക് ഓഫര്‍ നേടാം. അതല്ലെങ്കില്‍ ജാക്ക്‌പോട്ട് കളിച്ച് വമ്പന്‍ സമ്മാനങ്ങള്‍ നേടാം. ആമസോണ്‍ ആപ് തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് ഡയമണ്ട്‌സ് കാര്‍ഡ് കാണാം. ഡയമണ്ട്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് നേടാവുന്ന ഓഫറുകളുടെ ലിസ്റ്റും കാണാം. നിങ്ങള്‍ക്ക് ഇഷ്ടമുളള ഓഫര്‍ തിരഞ്ഞെടുപ്പ് ഡയമണ്ട്‌സ് നല്‍കി കൂപ്പണ്‍ സ്വന്തമാക്കാം. ചെക്ക്ഔട്ട് സമയത്ത് ഈ കൂപ്പണ്‍ ബാധകമായിരിക്കും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അവസാനിക്കുന്നത് വരെ ഡയമണ്ടുകള്‍ക്ക് കാലാവധിയുണ്ട്. എത്ര ഡയമണ്ട്സ് നിങ്ങൾ കൂടുതൽ സ്വന്തമാക്കുന്നുവോ അത്രയും കാഷ് ബാക്കിനുളള അവസരവും കൂടും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഈ വൻ വിലക്കുറവിനുളള അവസരം പാഴാക്കാതെ ഉപയോഗപ്പെടുത്തൂ.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+