കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപി

Google Oneindia Malayalam News

ദില്ലി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരു മാസത്തിലധികമായി കത്തി നിന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തിയ നീക്കങ്ങളെന്ന് സൂചന. സച്ചിന്‍ പൈലറ്റിന്റെ ആവശ്യങ്ങള്‍ തള്ളാതെയും അശോക് ഗെഹ്ലോട്ടിനെ ബാധിക്കാതെയുമാണ് പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടിരിക്കുന്നത്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയിലും പ്രിയങ്ക ഗാന്ധിയുണ്ട്. അഹമ്മദ് പട്ടേലും കെസി വേണുഗോപാലുമാണ് മറ്റു രണ്ടുപേര്‍.

സച്ചിന്‍ പൈലറ്റിന്റെ പ്രവര്‍ത്തന മണ്ഡലം ഇനി ദില്ലിയാകാനാണ് സാധ്യത. പൈലറ്റ് നന്ദി പറയുമ്പോള്‍ എടുത്തുപറഞ്ഞത് പ്രിയങ്കയുടെ പേരാണ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചപ്പോള്‍ ബിജെപിയുടെ മോഹം പൊലിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

സച്ചിന്‍ പൈലറ്റിന്റെ പ്രശ്‌നം ഇതാണ്

സച്ചിന്‍ പൈലറ്റിന്റെ പ്രശ്‌നം ഇതാണ്

കോണ്‍ഗ്രസുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് തുടക്കം മുതല്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അശോക് ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു.

പൈലറ്റിന്റെ പ്രധാന രണ്ട് ആവശ്യം

പൈലറ്റിന്റെ പ്രധാന രണ്ട് ആവശ്യം

വിമത നീക്കം തുടങ്ങിയ വേളയില്‍ തന്നെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും ഉപമുഖ്യമന്ത്രി പദവിയില്‍ നിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റിയിരുന്നു. ഒന്നുകില്‍ മുഖ്യമന്ത്രി പദവി നല്‍കുക, അല്ലെങ്കില്‍ ദില്ലിയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റുക എന്നതാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം.

ഹൈക്കമാന്റ് വിലയിരുത്തല്‍

ഹൈക്കമാന്റ് വിലയിരുത്തല്‍

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലോ ഉപമുഖ്യമന്ത്രി പദവിയിലോ സച്ചിന്‍ പൈലറ്റ് വീണ്ടുമെത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകില്ലെന്ന് പുതിയ സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്‌റ വ്യക്തമാക്കുകയും ചെയ്തു. ഗെഹ്ലോട്ടും പൈലറ്റും ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത് ഉചിതമാകില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍.

കോണ്‍ഗ്രസിനെ കുഴക്കിയ കാര്യം

കോണ്‍ഗ്രസിനെ കുഴക്കിയ കാര്യം

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കണമെന്ന പൈലറ്റിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചു. മൂന്നംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. പ്രിയങ്ക, അഹമ്മദ് പട്ടേല്‍, വേണുഗോപാല്‍ എന്നിവരാണ് സമിതിയില്‍. അതേസമയം, അശോക് ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കില്ലെന്ന പൈലറ്റിന്റെ നിലപാട് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് ആലോചിച്ചത്.

ദില്ലിയിലേക്ക് മാറും

ദില്ലിയിലേക്ക് മാറും

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നാല്‍ പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് എഐസിസി ജനറല്‍ സെക്രട്ടറി പദവി നല്‍കി പ്രവര്‍ത്തനം ദില്ലിയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഗെഹ്ലോട്ടുമായുള്ള തര്‍ക്ക സാധ്യതകളും ഒഴിവാക്കാം.

Recommended Video

cmsvideo
Priyanka Gandhi is going to take a break from politics | Oneindia Malayhalam
പ്രതികാര നടപടിയുണ്ടാകില്ല

പ്രതികാര നടപടിയുണ്ടാകില്ല

തന്റെ പക്ഷമായി വന്ന എംഎല്‍എമാര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകരുതെന്നാണ് സച്ചിന്‍ പൈലറ്റ് മുന്നോട്ടുവച്ച മറ്റൊരു ആവശ്യം. ഇക്കാര്യത്തിലും പ്രിയങ്ക ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെയാണ് സമവായ നീക്കം വേഗത്തിലായതും. രാഹുലും പ്രിയങ്കയും ഒരുമിച്ചാണ് സച്ചിന്‍ പൈലറ്റുമായി അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയത്.

പ്രിയങ്ക ഗാന്ധിക്ക് നന്ദി

പ്രിയങ്ക ഗാന്ധിക്ക് നന്ദി

തങ്ങളെ കേള്‍ക്കാന്‍ തയ്യാറായ പ്രിയങ്ക ഗാന്ധിയോട് നന്ദിയുണ്ട് എന്നാണ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്. വിമതര്‍ക്കെതിരായ അയോഗ്യതാ നടപടികള്‍ പിന്‍വലിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. അതേസമയം, അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.

പൈലറ്റിനെക്കാള്‍ സ്വാധീനം ഗെഹ്ലോട്ടിന്

പൈലറ്റിനെക്കാള്‍ സ്വാധീനം ഗെഹ്ലോട്ടിന്

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റിനെക്കാള്‍ സ്വാധീനം അശോക് ഗെഹ്ലോട്ടിനാണ്. അദ്ദേഹത്തെ പിണക്കിയാല്‍ കൂടുതല്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പദവിയില്‍ മാറ്റം വരില്ല. പൈലറ്റിന്റെ മറ്റു പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുമുണ്ട്.

പൈലറ്റും ഗെഹ്ലോട്ടും ഹാപ്പി

പൈലറ്റും ഗെഹ്ലോട്ടും ഹാപ്പി

പൈലറ്റ് ഹാപ്പിയാണ്. മുഖ്യമന്ത്രി ഗെഹ്ലോട്ടും ഹാപ്പിയാണ് എന്നാണ് കെസി വേണുഗോപാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിച്ചത്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളുടെ മുഖത്തേറ്റ അടിയാണിത്. ബിജെപിക്കുള്ള ശക്തമായ സന്ദേശമാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.

 വെള്ളിയാഴ്ച നിയമസഭ ചേരും

വെള്ളിയാഴ്ച നിയമസഭ ചേരും

ഈ മാസം 14നാണ് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ചേരുന്നത്. അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് സച്ചിന്‍ പൈലറ്റ് വിഭാഗം നേതൃത്വത്തെ അറിയിച്ചു. ഇതോടെ നിലവില്‍ കോണ്‍ഗ്രസ് രാജസ്ഥാനില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചു.

ബിജെപി മടിക്കാന്‍ കാരണം

ബിജെപി മടിക്കാന്‍ കാരണം

സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയ വേളയില്‍ അവസരം മുതലാക്കാന്‍ ബിജെപി തിടുക്കപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ വിമത നീക്കം തുടങ്ങിയ വേളയില്‍ ബിജെപി കാര്യങ്ങള്‍ വേഗത്തിലാക്കിയിരുന്നു. പക്ഷേ, സിന്ധ്യയല്ല പൈലറ്റ് എന്ന് ബിജെപിക്ക് നന്നായി അറിയാം. കോണ്‍ഗ്രസിനെതിരെ പൈലറ്റ് ഒന്നും സംസാരിച്ചിരുന്നില്ല.

അന്തിമ ചിത്രം ഇങ്ങനെ

അന്തിമ ചിത്രം ഇങ്ങനെ

രാജസ്ഥാന്‍ രാഷ്ട്രീയം അവസാനിക്കുമ്പോള്‍ അശോക് ഗെഹ്ലോട്ടിന് നഷ്ടമുണ്ടായിട്ടില്ല. ഭൂരിഭാഗം ആവശ്യങ്ങളും പരിഗണിച്ചതോടെ സച്ചിന്‍ പൈലറ്റിനും നഷ്ടമില്ല. ഇദ്ദേഹത്തെ എഐസിസി ജനറല്‍ സെക്രട്ടറിയായി ദില്ലിയില്‍ നിയമിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുകയും ചെയ്യും. രമ്യമായ പരിഹാരത്തിന് ഫോര്‍മുല തയ്യാറാക്കിയത് പ്രിയങ്ക ഗാന്ധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

English summary
Collective victory of Congress in Rajathan; Priyanka Gandhi Vadra is part of new panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X