കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീ തീര്‍ന്നടാ, പോലീസ് ഓഫീസര്‍ക്ക് മുന്നില്‍ ജോസഫ് അലക്‌സായി കളക്ടര്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

കാഞ്ചീപുരം: തമിഴ്‌നാട്ടില്‍ കളക്ടര്‍ പോലീസുകാരനോട് ദേഷ്യത്തോടെ സംസാരിക്കുന്ന വീഡിയോ വൈറലാവുന്നു. മലയാളം ചിത്രം ദി കിംഗിലെ മമ്മൂട്ടി കഥാപാത്രം തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു കളക്ടറിന്റെ പെരുമാറ്റം. വിഐപികള്‍ക്ക് പോകാനുള്ള വഴിയിലൂടെ സാധാരണക്കാര്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയതാണ് കളക്ടറെ പ്രകോപിപ്പിച്ചത്.

1

നീ ചതിക്കുകയാണോ? നിന്നെ ഞാന്‍ തീര്‍ത്ത് കളയും, എന്ത് പരിശോധനയാണ് നീ നടത്തുന്നത്. പരിശോധനയില്ലാതെയും പാസില്ലാതെയും എത്ര പേരാണ് കടന്നുപോകുന്നത്. വിഐപികള്‍ വന്നാല്‍ അവര്‍ പാറപോലെ ഇവിടെ നോക്കി നില്‍ക്കേണ്ടി വരും. മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരും സുപ്രധാനപ്പെട്ട മന്ത്രിമാരും വരുന്നുണ്ട്. നീ തീര്‍ന്നു. ഇന്ന് നിന്നെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും കളക്ടര്‍ ഓഫീസറോട് പറയുന്നുണ്ട്.

അതേസമയം ഈ വീഡിയോയാണ് പുറത്തുവന്നത്. കാഞ്ചീപുരം ജില്ലയില്‍ വരദരാജ പെരുമാള്‍ ക്ഷേത്രത്തിലാണ് സംഭവം. പാസില്ലാതെ വിഐപി ഗേറ്റിലൂടെ സാധാരണക്കാരെ കടത്തി വിട്ടതാണ് കളക്ടറുടെ തെറിവിളിക്ക് കാരണമായത്. പോലീസ് ഓഫീസറെ ചീത്തപ്പറഞ്ഞതിന് പിന്നാലെ ഇയാള്‍ എല്ലാ പോലീസുകാരെയും ഇത്തരത്തില്‍ അധിക്ഷേപിക്കുന്നുണ്ട്. നിങ്ങള്‍ പോലീസുകാര്‍ അഹങ്കാരികളാണെന്നും, നിങ്ങളുടെ ഐജി എവിടെയെന്നും ചോദിക്കുന്നുണ്ട്. അയാളെ ഞാന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന ഭീഷണിയും കളക്ടര്‍ മുഴക്കി.

വീഡിയോയില്‍ ഓഫീസര്‍ ക്ഷമ ചോദിക്കുന്നതും ഉണ്ട്. എന്നാല്‍ എന്ത് സോറി എന്നാണ് ഇയാള്‍ തിരിച്ച് ചോദിക്കുന്നത്. അതേസമയം വൃദ്ധ ദമ്പതികളെ തിരക്കില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായിട്ടാണ് പോലീസ് ഓഫീസര്‍ ഇത് ചെയ്തതെന്ന് വിശദീകരണമുണ്ട്. അതേസമയം മോശം പെരുമാറ്റമാണ് കളക്ടറില്‍ നിന്നുണ്ടായതെന്ന് പോലീസ് പറയുന്നു. അതേസമയം ഇത്ര വലിയൊരു വീഴ്ച്ച കണ്ടപ്പോള്‍ തനിക്ക് നിയന്ത്രിക്കാന്‍ പറ്റിയില്ലെന്നാണ് കളക്ടറുടെ വിമര്‍ശനം.

2

സോണിയയെ കളത്തിലിറക്കിയത് സീനിയര്‍ ക്യാമ്പ്.... 75 ദിവസത്തെ ആ നീക്കം പൊളിച്ചത് ഇങ്ങനെസോണിയയെ കളത്തിലിറക്കിയത് സീനിയര്‍ ക്യാമ്പ്.... 75 ദിവസത്തെ ആ നീക്കം പൊളിച്ചത് ഇങ്ങനെ

English summary
collector threatened cop on camera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X