Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ വൈറസ് ഇടുക്കിയില്‍ ആശങ്കവേണ്ടന്ന് ജില്ലാ കളക്ടര്‍

ചെറുതോണി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്ന് ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം വിലയിരുത്തി. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് വേണ്ട എല്ലാ മുന്‍കരുതലുകളും ജില്ലയില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതേ്യക ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിക്കേണ്ട സാഹചര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.

ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ വകുപ്പുകളുടെയും പങ്കാളിത്തത്തില്‍ ജില്ലയില്‍ ഒരു റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തിക്കുന്നതാണ്. വളര്‍ത്തു മൃഗങ്ങളുടെ ഫാമുകള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുണ്ട്. ആരോഗ്യവകുപ്പില്‍ ജില്ലാതലത്തില്‍ 10 ഡോക്ടര്‍മാരുള്‍പ്പെടെ ഒരു മെഡിക്കല്‍ സംഘം രൂപീകരിക്കപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.

news

Recommended Video

cmsvideo
    വവ്വാലുകളിൽ നിന്നല്ല ഉത്ഭവം എങ്കിൽ രോഗം നിപ അല്ല | Oneindia Malayalam

    സാധാരണപോലെ പനിയുളളവരും സ്വയം ചികിത്സ ഒഴിവാക്കി അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ നിന്നും ചികിത്സ തേടേണ്ടതാണ്. അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാല്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരേയോ വിവരം അറിയിക്കേണ്ടതാണ്. മഴക്കാലമാരംഭിക്കുന്നതോടുകൂടി കൊതുകുജന്യരോഗങ്ങള്‍ക്കെതിരെയും, ജലജന്യരോഗങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേ സമയം ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് രണ്ട് ദിവസങ്ങളിലായി അനുഭവപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+