കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് രൂപയും ജില്ലാ മജിസ്‌ട്രേറ്റും മതി, പാകിസ്താന്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം റെഡി!!

ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. പൗരത്വ അപേക്ഷക്ക് ഇനി 100 രൂപയേ വേണ്ടൂ. പൗരത്വം ജില്ലാ മജിസ്‌ട്രേറ്റാണ് ഇനി നല്‍കുക.

  • By Ashif
Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. പൗരത്വം ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷക്ക് ഇനി 100 രൂപയേ വേണ്ടൂ. പതിനായിരത്തിലധികം വേണ്ട ഫീസാണ് ഒറ്റയടിക്ക് നൂറ് രൂപയാക്കിയത്. മാത്രമല്ല, പൗരത്വം നല്‍കുന്നതിനുള്ള അധികാരം ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കുകയും ചെയ്തു.

പുതിയ തീരുമാനം ഏറ്റവും ഗുണകരമായത് രാജസ്ഥാനിലെ ജയ്പൂര്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ക്കാണ്. ഇവിടുത്തെ മൂന്ന് ജില്ലകളിലും നിരവധി അപേക്ഷകരാണുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പൗരത്വ അപേക്ഷകളില്‍ നടപടി വേഗത്തിലാക്കുമെന്ന് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സീമന്ത് ലോക് സംഘ്ധന്‍ ചെയര്‍മാന്‍ ഹിന്ദു സിങ് സോധ പറഞ്ഞു.

ഗുണം ഏഴ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക്

പൗരത്വം നല്‍കുന്നതിനുള്ള അധികാരം ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കണമെന്നും ഫീസ് പതിനായിരത്തില്‍ നിന്നു 100 രൂപയാക്കണമെന്നും തങ്ങളുടെ ഏറെ കാലമായുള്ള ആവശ്യമാണെന്ന് സോധ പറഞ്ഞു. ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലും പൗരത്വ അധികാരം ജില്ലാ മജിസ്‌ട്രേറ്റിനാണിപ്പോള്‍. ഈ സംസ്ഥാനങ്ങളിലെല്ലാം പാകിസ്താനില്‍ നിന്നുള്ള നിരവധി ഹിന്ദു അഭയാര്‍ഥികളാണ് താമസിക്കുന്നത്. 2014 ഡിസംബറിന് ശേഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

റോഹിന്‍ങ്ക്യകള്‍ കളത്തിന് പുറത്ത്

പക്ഷേ മ്യാന്‍മറില്‍ നിന്നുള്ള റോഹിന്‍ങ്ക്യ മുസ്ലിംകള്‍ക്ക് സര്‍ക്കാരിന്റെ പുതിയ ആനുകൂല്യം ലഭിക്കില്ല. തീവ്ര ബുദ്ധമതക്കാരുടെ ആക്രമണത്തെ തുടര്‍ന്ന് മ്യാന്‍മര്‍ വിട്ട റോഹിന്‍ഗ്യകളില്‍ ചിലര്‍ ഇന്ത്യയിലും അഭയം തേടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പൗരത്വം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

സര്‍ക്കാര്‍ പ്രതിനിധികളുടെ സന്ദര്‍ശനം

രാജസ്ഥാനില്‍ മൂന്ന് ജില്ലകളിലാണ് മജിസ്‌ട്രേറ്റിന് പൗരത്വം നല്‍കാനുള്ള അധികാരമുള്ളതെങ്കിലും മറ്റു ജില്ലകളിലെ ഹിന്ദു അഭയാര്‍ഥികള്‍ക്കുകൂടി നേട്ടം കിട്ടുന്ന വിധം തീരുമാനമെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോധ പറഞ്ഞു. ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമുള്ള 30 എംപിമാരടങ്ങുന്ന സംയുക്ത പാര്‍ലമെന്ററി സമിതി കഴിഞ്ഞാഴ്ച രാജസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

സ്വത്ത് വാങ്ങാം, അക്കൗണ്ട് എടുക്കാം

നിലവില്‍ ഏഴ് വര്‍ഷം ഇന്ത്യയില്‍ താമസിച്ചവര്‍ക്കേ പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ കഴിയൂ. ഇത് മുമ്പുണ്ടായിരുന്ന അഞ്ച് വര്‍ഷത്തിലേക്ക് മാറ്റണമൈന്നും അഭയാര്‍ഥികളെ സഹായിക്കുന്ന സംഘടനകളുടെ ആവശ്യമാണ്. അതേസമയം, പുതിയ സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കി തുടങ്ങിയിട്ടില്ല. വിജ്ഞാപനം എത്രയും വേഗം നടപ്പാക്കി കിട്ടുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് സോധ പറഞ്ഞു. പൗരത്വം ലഭിക്കുന്നതോടെ ബാങ്ക് അക്കൗണ്ട് എടുക്കാനും സ്വത്ത് വാങ്ങാനും ഡ്രൈവിങ് ലൈസന്‍സ് കിട്ടാനുമൊക്കെയുള്ള അവസരം അഭയാര്‍ഥികള്‍ക്ക് ലഭിക്കും.

English summary
In a major relief to Pakistan Hindu migrants, the Central government delegated the power of citizenship permission to the district magistrates. Besides this, the application fee for citizenship has also been decreased to Rs 100 per application.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X