അധ്യാപികയെ ക്രൂരമായി മര്‍ദ്ദിക്കുന്ന സഹപ്രവര്‍ത്തകന്റെ വീഡിയോ വൈറലാവുന്നു
ദില്ലി: കോളേജ് അധ്യാപികയെ സഹപ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയല്‍ പ്രചരിക്കുന്നു. ഡല്‍ഹിയിലെ ഒരു സ്വകാര്യ കോളേജില്‍ നടന്ന സംഭവമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാഫ് റൂമില്‍ നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ സഹപ്രവര്‍ത്തകയുടെ ചിത്രം തന്റെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും. ഇത് തടയുന്ന അധ്യാപികയെ അധ്യാപകന്‍ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്
.

മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച അധ്യാപികയുടെ മുടിക്ക് കുത്തിപ്പിടിച്ചാണ് അധ്യാപകന്‍ ഉപദ്രവിക്കുന്നത്. സഹപ്രവര്‍ത്തകരെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.
അധ്യാപകനിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വാര്‍ത്തകള്‍. സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തുവെന്നും വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications