Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിനികളെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചു?

Congress Flag
മാല്‍ഡ: കൊളേജ് വിദ്യാര്‍ഥിനികളായ സഹോദരിമാരെ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകയും അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്‌തെന്ന് പരാതി. മാല്‍ഡയിലാണ് സംഭവം നടക്കുന്നത്. മൂന്ന് ദിവസം മുന്‍പാണ് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികളില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

മാലിന്യം നിക്ഷേപിയ്ക്കുന്നതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഒടുവില്‍ പെണ്‍കുട്ടികളെ മര്‍ദ്ദിയ്ക്കുന്നതില്‍ കലാശിച്ചത്. കോണ്‍ഗ്രസ് നേതാക്കളും സഹോദരന്മാരുമായ പ്രബീര്‍ ദാസും സഹോദരന്‍ പൂര്‍ണേന്ദുവുമാണ് പെണ്‍കുട്ടികളെ ആക്രമിച്ചതെന്നാണ് പരാതി.

ഇവര്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളുടെ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടികള്‍ അതിനെത്തടഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികളെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ മര്‍ദ്ദിയ്ക്കുകയും അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ പ്രബീര്‍ സ്ഥലത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് നരേന്ദ്രനാഥ് തിവാരി അറിയിച്ചു. പെണ്‍കുട്ടികളെ മര്‍ദ്ദിയ്ക്കുന്നതിനെയോ അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനെയോ തങ്ങളുടെ പാര്‍ട്ടി ഒരിയ്ക്കലും അംഗീകരിയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+