ഫേസ്ബുക്ക് കമന്റ്; പെണ്‍കുട്ടികള്‍ തമ്മില്‍തല്ലി
ജയ്പൂര്‍: ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടയടി. കെ എന്‍ ഗേള്‍സ് കോളേജിലെ രണ്ട് വിദ്യാര്‍ഥിനികളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ കമന്റിട്ട പേരും പറഞ്ഞ് തമ്മില്‍ തല്ലിയത്.
ബി എ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയായ വര്‍ഷ ചിത്രയാണ് ഫേസ്ബുക്കിന്റെ പേരില്‍ മര്‍ദ്ദനത്തിന് ഇരയായത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ മേഘ രാത്തോറിന്റെ ഫോട്ടോയില്‍ ചിത്ര കമന്റിട്ടതാണ് അടിപിടിയിലേക്ക് എത്തിയത്. ഇരുവരും തമ്മില്‍ ഓണ്‍ലൈനില്‍ തന്നെ വാക്കുതര്‍ക്കവും ഭീഷണിയും ഉണ്ടായിരുന്നതായി സഹപാഠികള്‍ പറഞ്ഞു.

വ്യാഴാഴ്ച കോളേജിലെത്തിയ മേഘ വര്‍ഷ ചിത്രയെ മര്‍ദ്ദിക്കുകയായിരുന്നു. കുറച്ച് കൂട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ച് ശാന്തമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അടിനിര്‍ത്താന്‍ തയ്യാറാകാതെ ഇരുവരും പിന്നീടും കുറേനേരം വഴക്കിട്ടു. തുടര്‍ന്ന് മേഘ രാത്തോറിനെതിരെ പരാതി നല്‍കാനായി വര്‍ഷ ചിത്ര പോലീസ് സ്‌റ്റേഷനിലേക്ക് പോയി.
പോലീസ് സ്‌റ്റേഷനില്‍ നിന്നും തിരിച്ചുവന്ന ശേഷം കോളേജ് ഡയറക്ടര്‍ക്കും ചിത്ര പരാതി നല്‍കി. ഇദ്ദേഹം വര്‍ഷ ചിത്രയെ അന്വേഷണത്തിനായി വിളിപ്പിച്ചെങ്കിലും കണ്ടുകിട്ടിയില്ല. സ്റ്റുഡന്റ് യൂണിയനും മറ്റും ഇടപെട്ടതോടെ സംഭവം കോളേജിന്റെ ആഭ്യന്തര പ്രശ്‌നമായി മാറി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
കോളേജിലെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി അടുത്തിടെയാണ് സമീപത്തായി പോലീസ് സ്‌റ്റേഷന്‍ തുറന്നത്. എന്നാല്‍ ചിത്ര പരാതി പറയാനായി ചെന്നപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ പൂട്ടിയിട്ടിരിക്കുകയാണ് എന്നും ആരോപണമുണ്ട്. ഇതിനെതിരെയും വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചു.












Click it and Unblock the Notifications