കോളേജ് വിദ്യാര്‍ത്ഥിനികള്‍ വ്യാപകമായി അണ്ഡങ്ങള്‍ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: ദാരിദ്ര്യം മൂലം കോളേജ് വിദ്യാര്‍ത്ഥിനികള്‍ അണ്ഡങ്ങള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. തെലുങ്കാനയില്‍ ഏജന്റുമാരുടെ പ്രലോഭനങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ വീഴുന്നു എന്നാണ് ഫിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി വകവെക്കാതെയാണ് പെണ്‍കുട്ടികള്‍ ഇതിന് തയ്യാറാകുന്നത്.
പെണ്‍കുട്ടികളെ ഏജന്റുമാര്‍ തിരഞ്ഞെടുക്കുന്നത് അവരുടെ നിറം, ശരീര പ്രകൃതി, മാനസ്‌ക സ്വാസ്ഥ്യം, കുടുംബ പാരമ്പര്യം എന്നിവ നോക്കിയാണ് അണ്ഡങ്ങള്‍ സംഭാവന ചെയ്യുന്നത്. സംസ്ഥാനത്ത് പി്‌നാക്കം നില്‍ക്കുന്ന പ്രദേശങ്ങളായ നല്‍ഗോണ്ട ജില്ലയിലെ ദേവരകോണ്ട, ആദിവാസി പ്രദേശങ്ങളായ മഹ്ബൂബ് നഗര്‍, വാറംഗല്‍, കരിംനഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും ഏജന്റ്മാരുടെ കെണിയില്‍ പെടുന്നത്.

ഇത്തരം ഏജന്റുമാര്‍ അണ്ഡം ശേഖരിക്കുന്ന മാഫിയയായാണ് പ്രവര്‍ത്തിക്കുന്നത്. ദാതാക്കളായ പലയുവതികളെയും ഇപ്പോള്‍ കൗണ്‍സിലിങിന് വിധേയമാക്കുന്നുണ്ട്. പോക്കറ്റ് മണിക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ് ഇത്തരം കെണികളില്‍ വീഴുന്നത്.
ഇത്തരം രീതികള്‍ നിര്‍ത്താന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറയുന്നു. ഇപ്പോള്‍ പണത്തിനായി ഇത് ചെയ്യുന്നവര്‍ കുറച്ച് കാലം കഴിയുമ്പോള്‍ മാരക രോഗങ്ങള്‍ നേരിടേണ്ടിവരും. ഇത്തരം പ്രവര്‍ത്തി മൂലം ഗര്‍ഭം ധരിക്കേണ്ട സമയമാകുമ്പോള്‍ ദാതാക്കള്‍ക്ക് അതിനു കഴിയാതെ വരികയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications