കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയുടെ പ്രണയ പൂര്‍ത്തീകരണത്തിനായി വിദ്യാര്‍ഥി ബൈക്ക് മോഷ്ടാവായി

  • By Anwar Sadath
Google Oneindia Malayalam News

ഉധംസിങ് നഗര്‍: തനിക്കേറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാകുന്നവരാണ് മിക്ക കാമുകന്മാരും. കാമുകി പറഞ്ഞാല്‍ അവര്‍ കടല്‍ ചാടിക്കടക്കാനും ചിലര്‍ റെഡിയാണ്. ഇത്തരത്തില്‍, ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറിലെ കോളേജ് വിദ്യാര്‍ഥി കാമുകിക്കുവേണ്ടി ബൈക്ക് മോഷ്ടാവിന്റെ വേഷമാണ് കെട്ടിയത്.

പ്രഭ്ദീപ് സിങ് എന്ന വിദ്യാര്‍ഥിയാണ് കാമുകിയെയും കയറ്റി ചുറ്റിയടിക്കാനും അതിനുള്ള പണം കണ്ടെത്താനും വ്യത്യസ്ത രീതി പരീക്ഷിച്ചത്. എന്നാല്‍ പോലീസ് പിടിയിലായ പ്രഭ്ദീപ് ഇപ്പോള്‍ അഴിയെണ്ണുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ പോലീസ് നടത്തിയ പ്രത്യേക വാഹന പരിശോധനയ്ക്കിടയിലായിരുന്നു വിദ്യാര്‍ഥി പിടിയിലാകുന്നത്.

couples

രുദ്രപൂരില്‍ നിന്നുമാണ് താന്‍ ബൈക്ക് മോഷ്ടിച്ചു തുടങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളില്‍ നിന്നും 12 തോക്കുകളും നാലു ബൈക്കുകളും പോലീസ് പിടികൂടി. ആവശ്യക്കാര്‍ക്ക് പിസ്റ്റളുകള്‍ എത്തിച്ചു നല്‍കി നല്ലൊരു തുക കമ്മീഷനായി വിദ്യാര്‍ഥി സമ്പാദിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ചുറ്റിയടിക്കാനും വലിയ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കാനുമുള്ള കാമുകിയുടെ താത്പര്യമാണ് തന്നെ മോഷണത്തിലേക്ക് വഴി തിരിച്ചുവിട്ടതെന്നാണ് വിദ്യാര്‍ഥി പറയുന്നത്. മോഷണത്തിനും തോക്കുകള്‍ കൈവശം വെച്ചതിനും വ്യത്യസ്ത കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

English summary
College student becomes bike thief for girlfriend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X