കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാനുള്ള കേന്ദ്ര ഗവണ്‍മെന്‍റ് തീരുമാനം വിലക്കി കൊളീജിയം

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാനുള്ള തീരുമാനം തള്ളി കൊളീജിയം. ജസ്റ്റിസ് മുരളീധറിനെ സ്ഥം മാറ്റാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടരുന്നതിനിടയിലാണ് കൊളീജിയത്തിന്‍റെ പരിഗണനയിലെത്തിയ വിഷയം അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ജസ്റ്റിസ് മുരളീധറിനെ മൂനു തവണ സ്ഥലം മാറ്റാനുള്ള തീരുമാനം ഉണ്ടായിരുന്നു. ഡിസംബറിലും ജനുവരിയിലും ഇത്തരത്തില്‍ സ്ഥലം മാറ്റാന്‍ ഉള്ള തീരുമാനം കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടിരുന്നെങ്കിലും കൊളീജിയം തളളുകയായിരുന്നു.


കൊളിജിയം അധ്യക്ഷനായ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സ്ഥലം മാറ്റാനുള്ള തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. കൊളീജിയം അംഗങ്ങളായ ഈയിടെ വിരമിച്ച ജസ്റ്റിസ് എംബി ലോകൂര്‍, ജസ്റ്റിസ് എകെ സിക്രി എന്നിവര്‍ വിരമിക്കാനിരിക്കെയാണ് തീരുമാനം മാറ്റി വയ്ക്കാന്‍ കൊളിജീയം തീരുമാനിച്ചത്. ഇക്കാരണത്തിലാണ് തീരുമാനം പിന്നീട് കൈക്കൊള്ളാന്‍ കൊളീജിയം തീരുമാനിച്ചത്.

ranjangogoi-6

തന്‍റെ ധീരമായ തീരുമാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ജസ്റ്റിസ് മുരളീധറിന്‍റെ ഇത്തരത്തില്‍ ഉള്ള തീരുമാനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാറിനെ ചോടിപ്പിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ജയിലിലടച്ച ഗൗതം നവലഖ കേസ്, ഹാഷിംപുര വിധി, സിക്ക് കലാപത്തില്‍ അറസ്റ്റിലായ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍കുമാറിന്റെ കേസ് എന്നിവയെല്ലാം പരിഗണിച്ചത് ജസ്റ്റിസ് മുരളീധര്‍ ആയിരുന്നു. ഡിസംബറില്‍ ജഡ്ജിയെ മാറ്റാന്‍ തീരുമാനമുണ്ടായപ്പോള്‍ ദില്ലി ഹൈക്കോടതിയിലെ ജഡ്ജ് ഇതിനെ പ്രതികൂലിക്കുകയായിരുന്നു. രണ്ടാം തവണ ജസ്റ്റിസ് ലോകൂര്‍ വിരമിച്ചതോടെ കൊളീജിയം മാറുകും ചെയ്തു.

കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് അനുഭാവിയായ ചാട്ടേര്‍ഡ് അക്കൗണ്ടന്‍റും നിലവില്‍ ആര്‍ബിഐ സ്വതന്ത്യ ഡയറക്ടറുമായ എസ് ഗുരുമൂര്‍ത്തിക്കെതിരെ നടപടി കൈക്കോണ്ടതോടെ കേന്ദ്രഗവണ്‍മെന്റിന്റെ കണ്ണിലെ കരടായതാണ് ജസ്റ്റിസ് മുരളീധര്‍.

English summary
Collegium blocked the decision of central government to transfer Delhi High court Justice Muralidhar o
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X