കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ രണ്ടു വിമാനങ്ങള്‍ നേര്‍ക്കുനേര്‍; നരേന്ദ്ര മോദി എത്തുംമുമ്പ്!! രക്ഷപ്പെട്ടത് തലനാരിഴക്ക്

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനാപകടം വഴിമാറിയത് ഭാഗ്യംകൊണ്ട്. രണ്ടു വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയെങ്കിലും അവസരോചിതമായ ഇടപെടല്‍ മൂലം ദുരന്തം ഒഴിവായി. ഇന്‍ഡിഗോ വിമാനം ഇറങ്ങുമ്പോഴാണ് എയര്‍ഇന്ത്യയുടെ വിമാനം പറന്നുയരാന്‍ തുടങ്ങിയത്. അപകട സാധ്യത മുന്നില്‍ കണ്ട് എയര്‍ഇന്ത്യ വിമാനം ഉയരുന്നത് ഒഴിവാക്കുകയായിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം.

Air

എയര്‍ഇന്ത്യയുടെ ദില്ലി-ഗോവ വിമാനം 28ാം റണ്‍വേയില്‍ നിന്നു 11.15ന് പറന്നുയരുകയായിരുന്നു. ഈ സമയമാണ് മറ്റൊരു വിമാനം ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ എയര്‍ഇന്ത്യ വിമാനം തിരിച്ച് ബേയിലേക്കെത്തി. മിനുറ്റുകള്‍ കഴിയുമ്പോള്‍ ഇന്‍ഡിഗോയുടെ റാഞ്ചി-ദില്ലി വിമാനം പറന്നിറങ്ങി.

എയര്‍ഇന്ത്യ വിമാനത്തില്‍ 122 പേരുണ്ടായിരുന്നു. പിന്നീട് 12.50നാണ് വിമാനം പുറപ്പെട്ടത്. ഇന്‍ഡിഗോ വിമാനത്തിന് ഇറങ്ങാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിന് ഈ സമയം പറന്നുയരാനും നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഇരു പൈലറ്റുമാരുടെയും അവസരോചിത ഇടപെടലാണ് ദുരന്തമൊഴിവാക്കിയത്. എയര്‍ ഇന്ത്യയുടെ വിമാനം പറന്നുയരുന്നതു കണ്ട ഇന്‍ഡിഗോ പൈലറ്റ് വിമാനം താഴ്ത്താതെ വീണ്ടും ഉയര്‍ത്തുകയായിരുന്നു. എയര്‍ഇന്ത്യ പൈലറ്റ് ഇക്കാര്യം ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും ഉയരുന്നത് ഒഴിവാക്കുകയുമായിരുന്നു.

English summary
A major accident was averted at the Delhi airport on Friday as an Air India plane aborted take-off to avoid colliding with an Indigo plane that was landing on a converging runway. Pilots of both planes followed Standard Operating Procedure and their instincts to prevent a disaster, say sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X