അഹമ്മദാബാദില്‍ ഒഴിവായത് വന്‍ വിമാന ദുരന്തം; വിമാനങ്ങള്‍ കൂട്ടിയിടിക്കലില്‍ നിന്ന് രക്ഷപ്പെട്ടു
142 യാത്രക്കാരുമായി ദില്ലിയിലേക്ക് പുറപ്പെടാന്‍ ബാക്ക് ട്രാക്കില്‍ എത്തിയതായിരുന്നു ഇന്‍ഡിഗോ വിമാനം. ഇത് ശ്രദ്ധിക്കാതെ എയര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്‌പൈസ് ജെറ്റിന് റണ്‍വെയിലേക്ക് പുറപ്പെടാന്‍ നി
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്‍ വിമാന ദുരന്തം ഒഴിവായി. സ്‌പൈസ് ജെറ്റ് വവിമാനവും ഇന്‍ഡിഗോ ലവിമാനവുമാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. സ്‌പൈസ് ജെറ്റിനും ഇന്‍ഡിഗോ വിമാനത്തിനും റണ്‍വേയില്‍ ഇറങ്ങാന്‍ ഒരേസമയം അനുമതി നല്‍കിയതാണ് അപകട സാധ്യത ഉണ്ടാക്കിയത്.
142 യാത്രക്കാരുമായി ദില്ലിയിലേക്ക് പുറപ്പെടാന്‍ ബാക്ക് ട്രാക്കില്‍ എത്തിയതായിരുന്നു ഇന്‍ഡിഗോ വിമാനം. ഇത് ശ്രദ്ധിക്കാതെ എയര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്‌പൈസ് ജെറ്റിന് റണ്‍വെയിലേക്ക് പുറപ്പെടാന്‍ നിര്‍ദേശം ലഭിച്ചു. സെക്കന്റുകള്‍ക്കുള്ളില്‍ പിഴവ് മനസിലാക്കിയ കണ്‍ട്രോളര്‍ സ്‌പൈസ് ജെറ്റ് പൈലറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്ന് എത്തിതായിരുന്നു ഇന്‍ഡിഗോ വിമാനം. എന്നാല്‍ ഇതില്‍ എത്ര യാത്രക്കാരുണ്ടെന്ന് വ്യക്തമാക്കാന്‍ ഇന്‍ഡിഗോ അധികൃതര്‍ തയ്യാറായില്ല.അധികൃതര്‍ സമയോചിതമായി ഇടപെട്ടതു കാരണം വന്‍ ദുരന്തമാണ് ഒഴിവായത്.












Click it and Unblock the Notifications