യുവരാജ് സിംഗ് വിമാനാപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു
റായ്പുര്‍: ഇത് വിമാനാപകടങ്ങളുടെ കാലമാണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അത്രയേറെം വിമാനാപകടങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ, ആരാധകരുടെ പ്രിയപ്പെട്ട യുവരാജ് സിംഗ് കഴിഞ്ഞ ദിവസം ഒരു വന്‍ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഒരു വലിയ വിമാനാപകടത്തില്‍ നിന്ന്.

യുവരാജ് സിംഗിനൊപ്പം ഐപിഎല്ലിലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെ താരങ്ങളും ഉണ്ടായിരുന്നു. റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലായിരുന്നു സംഭവം.
മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു യുവരാജ് സിംഗും ജെപി ഡുമ്‌നിയും അടക്കമുള്ള താരങ്ങള്‍ വന്നത്. ഈ വിമാനം റണ്‍വേയില്‍ ഇറക്കുമ്പോള്‍ മറ്റൊരു വിമാനവും റണ്‍വേയില്‍ ഉണ്ടായിരുന്നു. ജെറ്റ് എയര്‍വേസിന്റെ കൊല്‍ക്കത്ത വിമാനമായിരുന്നു ഇത്. എന്തായാലും ഭാഗ്യം കൊണ്ട് അപകടം ഒന്നും സംഭവിച്ചില്ല.
ജെറ്റ് എയര്‍വേസ് വിമാനം നേരത്തേ എത്തിയതാണ് പ്രശ്‌നമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications