ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കേണലിന് 11കാരിയായ മകളുടെ ധീരോദാത്തമായ സല്യൂട്ട് , കാണൂ
ദില്ലി: കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ കേണല്‍ മുനീന്ദ്ര നാഥ് റായിയുടെ സംസ്‌ക്കാരചടങ്ങില്‍ പതിനൊന്നു കാരിയായ മകളുടെ ധീരോദാത്തമായ സല്യൂട്ട്. വിങ്ങിപ്പൊട്ടിയാണ് മകള്‍ അല്‍ക്ക അച്ഛന് അവസാനമായി സല്യൂട്ട് നല്‍കിയത്. ദേശാഭിമാനം ജ്വലിയ്ക്കുന്ന ഗൂര്‍ഖ റൈഫിള്‍സിന്റെ 'ഹോ കി ഹൊയിന, ഹോ ഹെ പര്‍ച' (ദൗത്യത്തിന് ഞങ്ങള്‍ തയ്യാല്‍) മുദ്രാവാക്യം മുഴക്കി മകള്‍ അച്ഛന് സല്യൂൂട്ട് അര്‍പ്പിച്ചു.
ഹൃദയഭേദകമായ രംഗങ്ങളായിരുന്നു കേണല്‍ റായിയുടെ ശവസംസ്‌ക്കാര ചടങ്ങിനിടെ നടന്നത്. റിപ്പബ്ളിക്ക് ദിനത്തില്‍ ധീരതയ്ക്കുള്ള യുദ്ധ സേവ മെഡല്‍ ലഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് കേണല്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് റായിയുടെ മൃതദേഹം സൈനിക ബഹുമതികളോടെ ദില്ലിയില്‍ സംസ്‌ക്കരിച്ചത്. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് പുഷ്പചക്രം അര്‍പ്പിച്ചു.

നേതൃത്വ ഗുണത്തിന്റെ ഉത്തമോദാഹരണമായിരുന്നു കേണല്‍ എംഎന്‍ റോയി എന്ന് കരസേന മോധാവി അനുസ്മരിച്ചു. അല്‍ക്കയുള്‍പ്പടെ മൂന്ന് മക്കളാണ് കേണലിനുള്ളത്. ഇളയമകന്‍ ആറുവയസുകാരനായ ആദിത്യന്‍ അച്ഛന്റെ കാല്‍ തൊട്ടു വന്ദിച്ചു. ഭര്‍ത്താവിന്റെ മൃതദേഹത്തില്‍ പുഷ്പങ്ങളര്‍പ്പിയ്ക്കാനെത്തിയ ഭാര്യ പ്രിയങ്ക കുഴഞ്ഞു വീണു.












Click it and Unblock the Notifications