കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ടിഐഐ വിദ്യാര്‍ഥികളെ ദില്ലിയിലേക്ക് സ്വാഗതം ചെയ്ത് കെജ്‌രിവാള്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി : പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികളെ ദില്ലിയിലേക്ക് സ്വാഗതം ചെയ്ത് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാള്‍ രംഗത്തത്തെി.

aap-kejriwal

സമരത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്കായി ദില്ലിയില്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ രാത്രി അഞ്ച് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത നടപടി ഞെട്ടിക്കുന്നതാണെന്നും തെറ്റായ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒരു അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനം ബോധപൂര്‍വ്വം ഇല്ലാതാക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

ഗജേന്ദ്രചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത അഞ്ചു വിദ്യാര്‍ഥികളെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും 17 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു

English summary
Come Attend Classes in Delhi, Says Arvind Kejriwal to FTII Students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X