കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുക്കളുടെ നിര്‍ദേശം ഹണിപ്രീത് സ്വീകരിച്ചു!! ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി ബന്ധുക്കള്‍

ദില്ലി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: ദേരാ സച്ചാ തലവന്‍ ഗുര്‍മീത് സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനോട് പോലീസില്‍ കീഴടങ്ങാനുള്ള അഭ്യര്‍ത്ഥനയുമായി ബന്ധുക്കള്‍. ഹണിപ്രീതിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കീഴങ്ങാന്‍ ഹണിപ്രീതിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഹണിപ്രീതിനെതിരെ ഇതിനകം ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ബന്ധുവായ വിനയ് തനേജ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

സിര്‍സയിലെ ദേരാ ആസ്ഥാനത്ത് 2002 വരെ ഹണിപ്രീതിനെതിരെ സന്ദര്‍ശിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ബന്ധു ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഹണിപ്രീത് ഗുര്‍മീതിന്‍റെ ഗുഹയ്ക്ക് സമീപത്തുള്ള ബംഗ്ലാവിലാണ് താമസിച്ചിരുന്നതെന്നും ബന്ധു വ്യക്തമാക്കുന്നു. എന്നാല്‍ ഹണിപ്രീതും ഗുര്‍മീതുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളെല്ലാം തള്ളിക്കളഞ്ഞ ബന്ധുക്കള്‍ ഹണിപ്രീത് ഗുഹയ്ക്ക് സമീപത്തെ ബംഗ്ലാവിലാണ് താമസിച്ചിരുന്നതെന്നും വ്യക്തമാക്കി.

 മാതാപിതാക്കള്‍ എവിടെ

മാതാപിതാക്കള്‍ എവിടെ

ഹണിപ്രീതിന്‍റെ മാതാപിതാക്കള്‍ ദേരാ സച്ചാ ആസ്ഥാനത്താണ് താമസിച്ചിരുന്നതെന്നും ഇടയ്ക്ക് അവരെ സന്ദര്‍ശിക്കാറുണ്ടെന്നും വ്യക്തമാക്കിയ മറ്റൊരു ബന്ധു അശോക് റാം റഹീം ബലാത്സംഗക്കേസില്‍ ജയിലിലായതോടെ ഇരുവരെയും കാണാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 മുന്‍ ഭര്‍ത്താവിന് ഭീഷണി

മുന്‍ ഭര്‍ത്താവിന് ഭീഷണി

റാം റഹീം സിംഗ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുന്‍ഭാര്യയായ ഹണിപ്രീതിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത പോലീസില്‍ പരാതി നല്‍കിയിരുന്നു. ദേരാ സച്ചാ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നും തനിക്ക് പോലീസ് സംരക്ഷണം വേണമെന്നുമാണ് വിശ്വാസ് ഗുപ്ത കര്‍ണാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

എതിര്‍ക്കുന്നവര്‍ക്ക് മരണം

എതിര്‍ക്കുന്നവര്‍ക്ക് മരണം

ദേരാ സച്ചായിലെ ഖുര്‍ബാനി വിങ്ങില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നാണ് വിശ്വാസ് ഗുപ്ത പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഗുര്‍മീതിനെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ദേരാ സച്ചാ സൗദായിലെ ഗുര്‍മീതിന്റെ അനുയായികളായ ഖുര്‍ബാനി ലീഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ഹരിയാണ പോലീസ് ഉദ്യോഗസ്ഥരെയുമാണ് ഖുര്‍ബാനി ലീഗ് ലക്ഷ്യം വെയ്ക്കുന്നത്. ഹരിയാണയിലെ ചില മാധ്യമസ്ഥാപനങ്ങള്‍ക്കും സംഘം ഭീഷണിക്കത്ത് അയച്ചിട്ടുമുണ്ട്.

 മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഭീഷണിക്കത്ത്

മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഭീഷണിക്കത്ത്

ദേരാ സച്ചായിലെ 200 ഓളം ആളുകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും പ്രതികാരം നടപ്പിലാക്കുമെന്നും ഖുര്‍ബാനി ലീഗ് ഭീഷണി മുഴക്കുന്നുണ്ട്. ഭീഷണിക്കത്ത് ഹരിയാണയിലെ ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ചിട്ടുമുണ്ട്.

 പോലീസ് അന്വേഷിക്കും

പോലീസ് അന്വേഷിക്കും


ഭീഷണിക്കത്തിനെക്കുറിച്ചും അതിന്റെ ഉറവിടത്തെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഹരിയാണ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജയിലിനുള്ളിലാണെങ്കിലും ഗുര്‍മീകത് സിങ്ങ് കരുത്തനാണെന്നും തന്റെ ജീവന് ഭീഷമിയുണ്ടെന്നും ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തുമകളായ ഹണിപ്രീത് സിങ്ങിന്റെ മുന്‍ ഭര്‍ത്താവ് പറഞ്ഞിരുന്നു.

ചോദ്യം ചെയ്ത് കോടതി

ചോദ്യം ചെയ്ത് കോടതി

ഹണിപ്രീത് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതിനെയും ഹര്‍ജി പരിഗണിച്ച ദില്ലി ഹൈക്കോടതി ഹരിയാണയിലെ സ്ഥിരവാസിയായ ഹണിപ്രീത് ദില്ലി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിസമര്‍പ്പിച്ചതിനെയും ചോദ്യം ചെയ്തു. സിര്‍സയിലും പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലായി ആഗസ്റ്റ് 25നുണ്ടായ അക്രമസംഭവങ്ങളിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

 കീഴടങ്ങുന്നതാണ് നല്ലത്

കീഴടങ്ങുന്നതാണ് നല്ലത്

ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ വിമര്‍ശിച്ച കോടതി ഹണിപ്രീതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സ്വമേധയാ കീഴടങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കീഴടങ്ങാന്‍ തയ്യാറാവാതെ ഹണിപ്രീത് എന്തിനാണ് മൂന്ന് ആഴ്ചത്തെ സാവകാശം തേടുന്നതെന്നും ജസ്റ്റിസ് സേഗാള്‍ ആരാഞ്ഞു.

താവളം ദില്ലിയില്‍

താവളം ദില്ലിയില്‍

തിങ്കളാഴ്ച ദില്ലിയിലെത്തിയ ഹണിപ്രീത് ഇന്‍സാന്‍ അഭിഭാഷകനെ കാണുകയും ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിടികിട്ടാപ്പുളളി കൂടിയായി പ്രഖ്യാപിച്ചിട്ടുള്ള ഹണിപ്രീതിനെ കണ്ടെത്താന്‍ ഹരിയാണ പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നത്. നേരത്തെ തന്നെ പോലീസ് ഹണിപ്രീതിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

 അതിര്‍ത്തിയില്‍ തിരിഞ്ഞ് പോലീസ്

അതിര്‍ത്തിയില്‍ തിരിഞ്ഞ് പോലീസ്

നേരത്തെ നേപ്പാള്‍ അതിര്‍ത്തിയ്ക്ക് സമീപത്തെ ലക്ഷ്മിപൂര്‍, ബാല്‍രാമപൂര്‍, സിദ്ധാര്‍ദ്ധ് നഗര്‍, ശ്രവാഷ്ടി, ബഹ്റൈച്ച് എന്നീ പ്രദേശങ്ങളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 599.3 കിലോമീറ്റാണ് യുപിയുമായി നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്നത്. അതോടെ നേപ്പാളിനോടടുത്ത പ്രദേശങ്ങളായ ഫിലിബിറ്റ്, മഹാരാജ്ഗ‍ഞ്ച് എന്നിവിടങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിവരുന്നുണ്ട്.

 ബലാത്സംഗവും കൊലക്കുറ്റവും

ബലാത്സംഗവും കൊലക്കുറ്റവും


രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ആഗസ്റ്റ് 25ന് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് പഞ്ച്കുളയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ സിര്‍സ, പ‍ഞ്ച്കുള ജില്ലകളിലായി അക്രമത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 28നാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവിന് വിധിക്കുന്നത്. ഇതിന് പുറമേ ഒരു ദേരാ സച്ചാ അനുയായിയേയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസും സിംഗിനെതിരെയുണ്ട്.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്


ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ഇതുവരെയും ഹണിപ്രീത് ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.

ഗൂഡാലോചനക്കുറ്റം

ഗൂഡാലോചനക്കുറ്റം


ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്. ഇതിന് പുറമേ സിര്‍സ, പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലുമായി നടന്ന അക്രമസംഭവങ്ങളില്‍ ഹണിപ്രീതിനുള്ള പങ്കും പോലീസിന് ബോധ്യപ്പെട്ടിരുന്നു.

English summary
Two days after the Delhi High Court dismissed petition for transit anticipatory bail of Honeypreet Insan of the Dera Sacha Sauda, her relatives today said that she should surrender before the Haryana police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X