കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവനം ഏതുമാകട്ടെ, ആര്‍ടിഒകള്‍ക്കും ഇനി പണം വേണ്ട!

നോട്ട് നിരോധനത്തിനു പിന്നാലെ മോദി ആഹ്വാനം ചെയ്ത പണരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമാകാന്‍ ഇനി ആര്‍ടിഒകളും. രാജ്യ തലസ്ഥാനത്തെ റീജേണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ ഡിജിറ്റലാകുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് നിരോധനത്തിനു പിന്നാലെ മോദി ആഹ്വാനം ചെയ്ത പണരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമാകാന്‍ ഇനി ആര്‍ടിഒകളും. രാജ്യ തലസ്ഥാനത്തെ റീജേണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ ഡിജിറ്റലാകുന്നു.

ജനുവരി മുതലാണ് പുതിയ പരിഷ്‌കാരം വരുന്നത്. ഡ്രൈവിങ് ലൈസന്‍സ്, ഓട്ടോ പെര്‍മിറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കുള്ള ഫീസ് ഇതോടെ ഡിജിറ്റലായി അടയ്ക്കാവുന്നതാണ്.

ട്രയല്‍ ആരംഭിച്ചു

ട്രയല്‍ ആരംഭിച്ചു

പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍(പിഒഎസ്) സ്ഥാപിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ട്രയലും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്.

 പണം വേണ്ട

പണം വേണ്ട

പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അങ്ങനെ സേവനം ഏതുമായാലും ഫീസ് അടയക്കാന്‍ ഇനി പണം വേണ്ട. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രം മതി. ജനുവരി മുതല്‍ നിലവില്‍ വരും.

 പണം വേണ്ട

പണം വേണ്ട

സിറ്റിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ 14 സോണല്‍ ഓഫീസുകളാണുള്ളത്. നോട്ട് നിരോധനത്തിനു പിന്നാലെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക്

പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക്

എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളെയും പണ രഹിത സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റുന്നതിന് വേണ്ടി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. പിഒഎസ് മെഷീനുകള്‍ എല്ലാ സോണല്‍ ഓഫീസുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാനും തീരുമാനിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു

 സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍

സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍

നോട്ട് നിരോധനത്തിനു പിന്നാലെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഈ മാസം ആദ്യം ഗതാഗത വകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ ഫീസുകളും പേമെന്റുകളും ബാങ്ക് ട്രാഫ്‌ററുകളായും പേ ഓഡറുകളായും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

English summary
Regional Transport Offices in the national capital are set to go cashless from January when fees for all services including driving licence, auto permit and fitness certificate can be paid electronically.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X