കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുകളില്‍ ഇറങ്ങി വിളക്ക് കൊളുത്താന്‍ ആഹ്വാനം ചെയ്ത് ദേവേന്ദ്രഫഡ്‌നാവിസ്; പോസ്റ്റ് അപ്രത്യക്ഷ്യം

Google Oneindia Malayalam News

മുംബൈ: കൊറോണ സൃഷ്ടിച്ച ഇരുട്ട് മാറാന്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാജ്യത്തെ ജനങ്ങളോട് വീടുകളില്‍ വെളിച്ചം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. രാത്രി 9 മണിക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളും 9 മിനിറ്റ് നേരം ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, എന്നിവ ഉപയോഗിച്ചാണ് വെളിച്ചം തെളിയിക്കേണ്ടതെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

കൊറോണ മൂലമുണ്ടാവുന്ന ഇരുട്ടും അനിശ്ചിതത്വവും അവസാനിപ്പിച്ച് പ്രകാശത്തിന് നേര്‍ക്ക് പോകേണ്ടതുണ്ടെന്നും അതിനായി എല്ലായിടത്തും പ്രകാശം പരത്തേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി വിളക്ക് കൊളുത്തുന്നതിനായി ജനങ്ങളോട് തെരുവുകളിലിറങ്ങാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

ദേവേന്ദ്രഫഡ്‌നാവിസ്

ദേവേന്ദ്രഫഡ്‌നാവിസ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. കൊറോണയുടെ ഇരുട്ട് അകറ്റുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് പ്രകാരം വിളക്കുകള്‍ തെളിയിക്കാന്‍ ജനങ്ങളോട് തെരുവിലിറങ്ങള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്രഫഡ്‌നാവിസ്. ഫഡ്‌നാവിസ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

തെരുവിലിറങ്ങൂ

തെരുവിലിറങ്ങൂ

എല്ലാവരും പ്രധാനമന്ത്രി പറഞ്ഞത് പ്രകാരം ഞായറാഴ്ച്ച രാത്രി വിളക്കുകള്‍ തെളിയിക്കണം. അതിനായി നിങ്ങള്‍ വാതിലിനടുത്തേക്കും തെരുവുകളിലേക്കും ടെറസുകളിലേക്കും ഇറങ്ങൂവെന്നാരുന്നു ഫഡ്‌നാവിസ് പറഞ്ഞത്. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ രൂക്ഷ വിമര്‍ശങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ നടപടിയെടുക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

മഹാരാഷ്ട്ര കോണ്‍ഗ്രസും ദേവേന്ദ്ര ഫഡ്‌നാവിനെതിരെ രംഗത്തെത്തി.' മഹാരാഷ്ട്ര പ്രതിപക്ഷ നേതാവിന്റെ നിരുത്തരവാദിത്തപരമായ പ്രസ്താവനയെ കോണ്‍ഗ്രസ് അപലപിക്കുന്നു. നേരത്തെ പ്രധാനമന്ത്രി പാത്രങ്ങള്‍ കൊട്ടിയടിക്കാന്‍ പറഞ്ഞപ്പോള്‍ എത്ര ബിജെപി അനുയായികള്‍ തെരുവിലിറങ്ങിയെന്നും സാമൂഹ്യ അകലം പാലിക്കുകയെന്ന നിര്‍ദേശം ലംഘിച്ചുവെന്നതും നമ്മള്‍ കണ്ടതാണ്. ബിജെപിക്ക് മര്‍ക്കസ് രണ്ട ആവര്‍ത്തിക്കാനാണോ ആഗ്രഹിക്കുന്നത്. ഈ നടപടിയില്‍ ബിജെപി മാപ്പ് പറയണം,' മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

വീഡിയോ നീക്കി

വീഡിയോ നീക്കി

രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫഡ്‌നാവിസ് ആദ്യത്തെ വീഡിയോ നീക്കം ചെയ്തിരുന്നു. ശേഷം ഇന്ന് ഒരു പുതിയ വീഡിയോ പങ്കുവെക്കുകയും ചെയ്തു. അതില്‍ ജനങ്ങള്‍ ഡോറിലോ ടെറസിലോ വിളക്ക് കൊളുത്തണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു. എന്നാല്‍ തെരുലിറങ്ങമെന്ന പരാമര്‍ശം പിന്‍വലിച്ചിരിക്കുകയാണ്. ഇതുവരേയും ഫഡ്‌നാവിസ് തന്റെ ആദ്യത്തെ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിട്ടില്ല.

 നിതിന്‍ റാവത്ത്

നിതിന്‍ റാവത്ത്

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനം അടിയന്തിര സേവനങ്ങളെ ബാധിക്കുമെന്ന് മഹാരാഷ്ട്ര ഊര്‍ജമന്ത്രി നിതിന്‍ റാവത്ത് പറഞ്ഞിരുന്നു. ഒരേ സമയം എല്ലാവരും വൈദ്യൂതി ഉപയോഗിക്കാതിരിക്കുന്നത് ഊര്‍ജ്ജവിതരണ സംവിധാനത്തെ തകരാറിലാക്കുമെന്നും വൈദ്യൂതി വിതരണം പുനസ്ഥാപിക്കാന്‍ കുറഞ്ഞത് 12 മണിക്കൂര്‍ മുതല്‍ 16 മണിക്കൂര്‍ വരെയെടുക്കുമെന്നും ഇതിലൂടെ അടിയന്തിര സേവനങ്ങള്‍ തടസ്സപ്പെടുമെന്നുമായിരുന്നു നിതിന്‍ റാവുത്ത് പറഞ്ഞത്.

 സജ്ഞയ് റാവത്ത്

സജ്ഞയ് റാവത്ത്

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് ശിവസേന നേതാവ് സജ്ഞയ് റാവത്തും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത ജനങ്ങള്‍ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുമെന്നായിരുന്നു സജ്ഞയ് റാവത്ത് പറഞ്ഞത്. കയ്യടിക്കാന്‍ പറഞ്ഞപ്പോള്‍ ജനം റോഡിലിറങ്ങി ഡ്രമ്മടിച്ചു. വിളക്ക് കൊളുത്താന്‍ പറഞ്ഞപ്പോള്‍ വീട് കത്തിക്കാതിരിക്കട്ടെയെന്നായിരുന്നു സജ്ഞയ് റാവത്തിന്റെ ട്വീറ്റ്.

English summary
Come out on streets to light lamps: Former Maharashtra CM Devendra Fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X