കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരീക്ഷ മലിനീകരണം തടയാന്‍ പദ്ധതി തയ്യാറാക്കണം; സര്‍ക്കാരിനോട് സുപ്രീം കോടതി

എന്‍വിറോണ്‍മെന്റ് പൊലൂഷന്‍ കണ്‍ട്രോള്‍ അതോറിറ്റി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലിയിലുണ്ടായ രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തില്‍ ദില്ലി വീര്‍പ്പുമുട്ടുമ്പോള്‍ ശരിയായ പദ്ധതി വിഭാവനം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ദില്ലി സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച 48 മണിക്കൂറിനകം നടപടിയെടുക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

എന്‍വിറോണ്‍മെന്റ് പൊലൂഷന്‍ കണ്‍ട്രോള്‍ അതോറിറ്റി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കാന്‍ നവംബര്‍ 10ലേക്ക് മാറ്റി. ദീപാവലിക്കുശേഷം ദില്ലി പൊടിപടലങ്ങളും പുകയും മൂലം മൂടിയതിനാലാണ് അന്തരീക്ഷ മലിനീകരണം കോടതിയിലെത്തിയത്.

pollution-1

17 വര്‍ഷത്തിനിടെ ദില്ലിയിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ അന്തരീക്ഷ മലിനീകരണമാണിതെന്നാണ് വിലയിരുത്തല്‍. അയല്‍ സംസ്ഥാനങ്ങളിലെ വയലേലകളില്‍ കൃഷിക്ക് മുന്നോടിയായി തീയിട്ടതും ദീപാവലിക്ക് പടക്കം പൊട്ടിച്ചതുമാണ് മലിനീകരണത്തിന്റെ തോത് ഉയരാന്‍ കാരണമായത്. ജനങ്ങളുടെ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കുന്ന തരത്തിലാണ് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം.

കുട്ടികള്‍ക്ക് കടുത്ത ചുമയും ശ്വാസം മുട്ടലും ഉണ്ടാക്കുന്ന മലിനീകരണം 18 മില്യണ്‍ ജനങ്ങള്‍ക്ക് ആത്‌സ്മ പോലുള്ള രോഗങ്ങളും സമ്മാനിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദയാഘാതവും കാന്‍സറുമെല്ലാം മലിനീകരണത്തിന്റെ ഭാഗമായി ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. വിഷയത്തില്‍ ദില്ലി സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

English summary
Come up with action plan to fight air pollution: SCto Centre, Delhi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X