കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങിവരവ് പണം തിരിച്ചടയ്ക്കാനുള്ള പദ്ധതികളുമായി മതി: പിഎന്‍ബിയ്ക്ക് താക്കീതിന്റെ സ്വരം!!

Google Oneindia Malayalam News

ദില്ലി: സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയ്ക്ക് പുതിയ നിര്‍ദേശവുമായി പഞ്ചാബ് നാഷണൽ ബാങ്ക്. 11,300 കോടിയുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് പണം തിരിച്ചടയ്ക്കാനുള്ള മാർഗ്ഗങ്ങളുമായി ഇന്ത്യയിലേയ്ക്ക് മടങ്ങിവരാൻ നീരവിനോട് പഞ്ചാബ് നാഷണൽ ബാങ്ക് നിർദേശിച്ചിട്ടുള്ളത്. തട്ടിപ്പിന് പിന്നാലെ നീരവ് മോദി പ‍ഞ്ചാബ് നാഷണൽ ബാങ്കിനയച്ച ഇമെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് നീരവ് മോദിയോട് പഞ്ചാബ് നാഷണല്‍ ബാങ്ക് ഇക്കാര്യം നിർദേശിച്ചിട്ടുള്ളത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് 11,300 കോടിയുടെ ബാങ്ക് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് സിബിഐ നടത്തി വരുന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ശരിയായ രേഖകളില്ലാതെ പഞ്ചാബ് നാഷണൽ ബാങ്കിൽ‍ നിന്നെടുത്ത 11,300 കോടി രൂപ തിരിച്ചടയ്ക്കാനുള്ള പദ്ധതികളുമായി ഇന്ത്യയിലേയ്ക്ക് മടങ്ങിവരാനാണ് സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയോട് പഞ്ചാബ് നാഷണൽ ബാങ്ക് ആവശ്യപ്പെട്ടിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് സിബിഐ നടത്തിയ അന്വേഷണത്തിൽ‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടന്ന വിവരം പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐയെ അറിയിക്കുന്നതിന് മുമ്പുതന്നെ നീരവ് മോദിയും ഭാര്യയും പാർട്ട്ണറും ബന്ധുവുമായ മെഹുൽ ചോക്സിയും ഇന്ത്യ വിടുകയായിരുന്നു. 2018 ജനുവരി 31നാണ് കേസിൽ സിബിഐ കേസിൽ എഫ്ഐആർ‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പിഎന്‍ബി തട്ടിപ്പ്: നീരവിന് ഒത്താശ ചെയ്യാന്‍ തുടങ്ങിയത് 2008 മുതൽ, എല്ലാം വെളിപ്പെടുത്തി!പിഎന്‍ബി തട്ടിപ്പ്: നീരവിന് ഒത്താശ ചെയ്യാന്‍ തുടങ്ങിയത് 2008 മുതൽ, എല്ലാം വെളിപ്പെടുത്തി!

 ബാങ്കിന്റെ വാദം

ബാങ്കിന്റെ വാദം


പ‍ഞ്ചാബ് നാഷണൽ‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ് നടന്നത്. എന്നാൽ ബാധ്യതകള്‍ തീർക്കുന്നതിന് മതിയായ പണം തങ്ങളുടെ പക്കലുണ്ടെന്നാണ് നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കിയത്. തട്ടിപ്പ് നടത്തിയ നീരവ് മോദിയും ബന്ധു മെഹുൽ ചോക്സിയും ഉൾപ്പെടെയുള്ളവർ‍ 2018 ജനുവരി ആദ്യം ഇന്ത്യ വിടുകയായിരുന്നു. ഇവരിൽ നിന്ന് തട്ടിപ്പ് നടത്തിയ പണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് എന്‍ഫോഴ്സ്മെന്റും ആദായനികുതി വകുപ്പും ഇപ്പോൾ നടത്തിവരുന്നത്. കേസിൽ‍ ജനുവരി 31ന് എഫ്ഐആർ രജിസ്റ്റർ സിബിഐ അന്വേഷണം പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥന്‍ അശ്വിനി വാട്സണാണ് നീരവ് മോദി ഇമെയിൽ സന്ദേശം അയച്ചിട്ടുള്ളത്.

തട്ടിപ്പ് കണ്ടത്തിയത് ഇങ്ങനെ

തട്ടിപ്പ് കണ്ടത്തിയത് ഇങ്ങനെ

നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ പുതിയ ലോണിന് അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് ബാങ്ക് അധികൃതർ നേരത്തെ വ്യക്തമാക്കിയത്. കേന്ദ്ര ഏജന്‍സികളായ സിബിഐയും എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റും നടത്തുന്ന കേസ് അന്വേഷണം പുരോഗമിച്ച് വരികയാണ്. 11,300 കോടിയുടെ തട്ടിപ്പിൽ 12 പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്. നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളും വീടും കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയായി സിബിഐയും എന്‍ഫോഴ്സ്മെന്റും റെയ്ഡും നടത്തിവരുന്നുണ്ട്.

കടലാസ് കമ്പനികള്‍ക്ക് പണികിട്ടും

കടലാസ് കമ്പനികള്‍ക്ക് പണികിട്ടും

പിഎൻബി ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം ആരംഭിച്ചതോടെ സെലിബ്രിറ്റി വജ്ര വ്യാപാരി നീരവ് മോദിയുടേയും ബന്ധു മെഹുൽ‍ ചോക്സിയുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന കടലാസ് കമ്പനികൾക്കെതിരെയുള്ള നടപടിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർശനമാക്കിയിട്ടുണ്ട്. മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസിന് കീഴില്‍ പ്രവർത്തിക്കുന്ന പേപ്പർ കമ്പനികൾക്കെതിരെയാണ് ഏജൻ‍സി നടപടി ശക്തമാക്കിയിട്ടുള്ളത്. എൻഫോഴ്സ്മെന്‍റിന്റെ വ്യത്യസ്ത സംഘങ്ങളാണ് ഓപ്പറ ഹൗസ്, പെഡ്ഡാര്‍ ഹൗസ്, ജോർജിയോൺ ഈസ്റ്റ്, മഹാരാഷ്ട്രയിലെ പോവൈ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിവരുന്നത്. ബുധനാഴ്ച മാത്രം പത്ത് കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ‍ കണ്ടുകെട്ടിയിട്ടുള്ളത്. ഇരു കമ്പനികൾക്കും കീഴിലുള്ള 120ഓളം കടലാസ് കമ്പനികള്‍ക്കെതിരെയാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തിവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. നികുതി വെട്ടിച്ച് വൻ തട്ടിപ്പ് നടത്തിയ കമ്പനികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

 ബിനാമി സ്വത്തുക്കളും നിരീക്ഷണത്തിൽ‍

ബിനാമി സ്വത്തുക്കളും നിരീക്ഷണത്തിൽ‍

രാജ്യത്തെ 200 ഓളം പേപ്പർ കമ്പനികളും ബിനാമി സ്വത്തുക്കളും നിരീക്ഷണത്തിലാണെന്ന് ഫെബ്രുവരി 18ന് വാർത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരം തട്ടിപ്പുകൾ കേന്ദ്രീകരിച്ചും നികുതി വെട്ടിപ്പ് സംബന്ധിച്ചും അന്വേഷണങ്ങൾ‍ വ്യാപകമായി നടക്കുന്നത്. പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദി ഭാര്യ ആമി, ബന്ധു മെഹുൽ‍ ചോക്സി എന്നിവര്‍ക്കെതിരെ നേരത്തെ തന്നെ സിബിഐ കേസെടുത്തിരുന്നു.

സാമ്പത്തിക തട്ടിപ്പ് തടയാന്‍

സാമ്പത്തിക തട്ടിപ്പ് തടയാന്‍

പഞ്ചാബ് നാഷണൽ‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ച് കേന്ദ്രീകരിച്ചാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് തട്ടിപ്പ് നടന്നിട്ടുള്ളത്. ഇതോടെ വിദേശരാജ്യങ്ങളിൽ മോദിയും ചോക്സിയും ചേര്‍ന്ന് നടത്തിവരുന്ന ബിസിനസ് സംബന്ധിച്ച വിവരങ്ങളും ഇന്ത്യൻ ഏജന്‍സികള്‍ ആരായുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ മൂന്ന് ഡസനിലധികം സ്വത്തുക്കൾ എന്‍ഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള ഏജൻസികൾ ഈ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുമെന്നാണ് കരുതുന്നത്. പ്രിവൻഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമായിരിക്കും നടപടികളെന്നാണ് സൂചന. തട്ടിപ്പ് നടന്നതോടെ 2011ന് ശേഷമുള്ള ഓഡിറ്റ് റിപ്പോർട്ടാണ് റിസർവ് ബാങ്ക് പിഎൻബിയില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളളത്.

English summary
Scam-hit Punjab National Bank (PNB) today asked billionaire diamond jeweller Nirav Modi to come up with a concrete and implementable plan to settle the loss caused to it by fraudulent issuance of Letter of Undertakings (LoU) through one of its branches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X