ജയിലുകളും ഇനി ടൂറിസത്തിന്റെ ഭാഗമാകുന്നു
മുംബൈ: ഇന്ത്യയിലെ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലും, സാന്‍ഫ്രാന്‍സിസ്‌കോയിലെ അല്‍ക്കാട്രാസ് ജയിലും നെല്‍സണ്‍ മണ്ഡേലയെ പൂട്ടിയിട്ട ദക്ഷിണാഫ്രിക്കയിലെ റോബന്‍ ഐലാന്‍ഡിലെ ജയിലുകളും ടൂറിസത്തിന്റെ സാധ്യത തുറന്ന് കാണിച്ച ഇടങ്ങളാണ്.
ജയില്‍ ടൂറിസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയ മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ജയിലുകള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കാനുള്ള ഒരുക്കത്തിലാണ്. സാധാരണ ജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ചരിത്ര പ്രസിദ്ധമായ ജയിലുകള്‍ തുറന്ന് നല്‍കി ടൂറിസം സാധ്യത വികസിപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.

30 ലധികം ജയിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ എല്ലാ ജയിലുകളും തുറന്ന് നല്‍കില്ല. ചരിത്ര പ്രാധാന്യമുള്ള ജയിലുകള്‍ പ്രത്യേക സുരക്ഷയോടെ മാത്രം തുറന്ന് നല്‍കാനാണ് തീരുമാനം. ആഴ്ചയില്‍ മണിക്കൂറുകള്‍ മാത്രമാണ് ജയില്‍ തുറന്ന് കൊടുക്കുക.
ഗാന്ധിജി, നെഹ്‌റു, ബാല ഗംഗാധര തിലക്, വീര്‍ സവാര്‍കര്‍ തുടങ്ങിയ നേതാക്കള്‍ കിട യേര്‍വാഡ ജയിലുകള്‍ പോലുള്ളവയാണ് തുറന്ന് കൊടുക്കുന്നത്. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും ഇതേ ജയിലിലാണ് കിടന്നത്. സിനിമാ പ്രവര്‍ത്തകര്‍ ഒരു പോലെ സാധ്യത ഉപയോഗിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ജയിലിന്റെ യഥാര്‍ത്ഥ ചിത്രം ചിത്രീകരിക്കാന്‍ ഇതിലൂടെ സാധിക്കും.












Click it and Unblock the Notifications