കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷയെ കുറിച്ച് പരാമർശം; നടന്‍ സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ജഡ്ജി

Google Oneindia Malayalam News

ചെന്നൈ; നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ് നടൻ സൂര്യ ശിവകുമാർ നടത്തിയ പരാമർശം വിവാദത്തിൽ. നടനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം രംഗത്തെത്തി.

നീറ്റ് പരീക്ഷ എഴുതേണ്ട നാല് വിദ്യാർത്ഥികൾ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു നടന്റെ പ്രതികരണം. നടനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുബ്രഹ്മണ്യം കത്ത് നൽകി.

Recommended Video

cmsvideo
Judge seeks contempt of court action against Suriya | Oneindia Malayalam
വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കൊപ്പം

വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കൊപ്പം

ഞായറാഴ്ചയായിരുന്നു നീറ്റ് പരീക്ഷയെ സംബന്ധിച്ച് സൂര്യ തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചത്. മനസാക്ഷിയില്ലാത്ത നിലപാടാണ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സ്വീകരിച്ചിരക്കുന്നതെന്നും എന്റെ ഹൃദയം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒപ്പമാണെന്നും അവരുടെ വേദന സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നും എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രതികരണം.

സ്വന്തം ജീവനിൽ ഭയമുള്ളത് കൊണ്ട്

സ്വന്തം ജീവനിൽ ഭയമുള്ളത് കൊണ്ട്

സ്വന്തം ജീവനില്‍ ഭയമുള്ളത് കൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നീതി നടപ്പാക്കുന്ന കോടതികള്‍ വിദ്യാര്‍ത്ഥികളോട് ഭയമില്ലാതെ നീറ്റ് പരീക്ഷയ്ക്ക് ഹാജരാകണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കുറിപ്പിൽ സൂര്യ പറഞ്ഞിരുന്നു.ഈ പരാമർശത്തിനെതിരെയാണ് അഭിഭാഷകനായ സുബ്രഹ്മണ്യം രംഗത്തെത്തത്.

അവഹേളിക്കുന്നത്

അവഹേളിക്കുന്നത്

തന്റെ അഭിപ്രായത്തിൽ നടന്റെ അഭിപ്രായം കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എപി സാഹിയ്ക്ക് സമർപ്പിച്ച കത്തിൽ സുബ്രഹ്മണ്യം ആരോപിച്ചു. ജഡ്ജിമാരുടെ സമഗ്രതയും കൂറും നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ നീതിന്യായ വ്യവസ്ഥയെ താഴ്ത്തിക്കെട്ടുന്നതാണ് പരാമർശമെന്നും സുബ്രഹ്മ്യണ്യം കത്തിൽ കുറ്റപ്പെടുത്തി.

വെല്ലുവിളിക്കുന്നതെന്ന്

വെല്ലുവിളിക്കുന്നതെന്ന്

മാത്രമല്ല വളരെ മോശമായ രീതിയിലുള്ള വിമർശനമാണ് നടൻ നടത്തിയതെന്നും അതിൽ ഭീഷണി ഉണ്ടെന്നും സുബ്രഹ്മണ്യം പറഞ്ഞു. പ്രതികരണം ജുഡീഷ്യറിയിലുള്ള പൊതുജനവിശ്വാസത്തെ വെല്ലുവിളിക്കുന്നതാണെന്നും സുബ്രഹ്മണ്യം കത്തിൽ പറഞ്ഞു. നടന്‍റെപ്രസ്താവന ടിവിയിലും യൂട്യൂബിലും കണ്ടതിന്‍റെ വെളിച്ചത്തിലാണ് നടപടി ആവശ്യപ്പെടുന്നതെന്നും കത്തിൽ സബ്രഹ്മണ്യം വപറഞ്ഞു.

നീറ്റ് പരീക്ഷ മാറ്റണമെന്ന്

നീറ്റ് പരീക്ഷ മാറ്റണമെന്ന്

കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷകൾ നീട്ടി വെയ്ക്കണമെന്ന് നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്നായിരുന്നു കോടതി നിലപാട്.

സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിൽ തന്നെ; വി മുരളീധരന്റെ വാദം തള്ളി കേന്ദ്ര സർക്കാർസ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിൽ തന്നെ; വി മുരളീധരന്റെ വാദം തള്ളി കേന്ദ്ര സർക്കാർ

'നിങ്ങൾ ചെയ്തത് ഗംഭീരമായ പ്രവർത്തനങ്ങൾ'; കൊവിഡ് പ്രതിരോധത്തിൽ മോദി അഭിനന്ദിച്ചെന്ന് ട്രംപ്<br />'നിങ്ങൾ ചെയ്തത് ഗംഭീരമായ പ്രവർത്തനങ്ങൾ'; കൊവിഡ് പ്രതിരോധത്തിൽ മോദി അഭിനന്ദിച്ചെന്ന് ട്രംപ്

അതിർത്തിയിലെ ഇന്ത്യൻ തിരിച്ചടി; ഷീ ജിൻപിംഗ് അസ്വസ്ഥനെന്ന് റിപ്പോർട്ട്! സൈന്യത്തെ 'ശുദ്ധീകരിക്കും'അതിർത്തിയിലെ ഇന്ത്യൻ തിരിച്ചടി; ഷീ ജിൻപിംഗ് അസ്വസ്ഥനെന്ന് റിപ്പോർട്ട്! സൈന്യത്തെ 'ശുദ്ധീകരിക്കും'

English summary
Comment regarding NEET; Judge seeks contempt of court action against actor Surya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X