കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അനുകൂല പ്രസ്താവന: പ്രകാശ് കാരാട്ട് വിശദീകരണം നല്‍കി, ഉദ്ദേശിച്ചത് അങ്ങനെയല്ല

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് വിശദീകരണം പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയതായി പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര. തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയും മമത ബാനര്‍ജിയും ഒത്തുകളിച്ചെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞതെന്ന് മിശ്ര വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന കാരാട്ടിന്‍റെ പ്രസ്തവാനയാണ് വിവാദമായത്. കാരാട്ടിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി സുര്യകാന്ത് മിശ്ര സിപിഎം കേന്ദ്ര കമ്മറ്റിക്ക് മുമ്പാകെ പരാതി നല്‍കിയിരുന്നു.

<strong>'മന്ത്രിയെ മോശമായി ചിത്രീകരിച്ചു'; പ്രതിഭക്ക് പാര്‍ട്ടി ക്സാസുമായി അണികള്‍, അച്ചടക്കം പാലിക്കണം</strong>'മന്ത്രിയെ മോശമായി ചിത്രീകരിച്ചു'; പ്രതിഭക്ക് പാര്‍ട്ടി ക്സാസുമായി അണികള്‍, അച്ചടക്കം പാലിക്കണം

വിഷയം അടിയന്തരമായി അവയ്ലബിള്‍ പിബി ചര്‍ച്ച ചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കണമെന്ന് സുര്യകാന്ത് മിശ്ര പരാതിയില്‍ ആവശ്യപ്പെടുകയും ചെയ്തു.

-prakash-karat

തിരഞ്ഞെടുപ്പില്‍ ഹിന്ദി സംസ്ഥാനങ്ങളില്‍ സീറ്റുകുറയാന്‍ സാധ്യതയുള്ളതിനാല്‍ അതുമറികടക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എ​ണ്ണം തികയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നതിനെകുറിച്ചായിരുന്നു ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞത്.

<strong> നടി കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്? അംഗത്വമെടുത്തു? പ്രതികരണവുമായി നടി മേനക</strong> നടി കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്? അംഗത്വമെടുത്തു? പ്രതികരണവുമായി നടി മേനക

ഉത്തര്‍പ്രദേശില്‍ തിരിച്ചടി നേടുന്ന ബിജെപി ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റുനേടാനുള്ള പരിശ്രമത്തിലാണ് ബിജെപി. ഒഡ‍ീഷയില്‍ പരമാവധി അഞ്ച് സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞേക്കും. ബംഗാളിലും ബിജെപി നേട്ടമുണ്ടാക്കാനാണ് സാധ്യത. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് അവര്‍ക്ക് ബംഗാളില്‍ ലഭിക്കുമെന്നായിരുന്നു കരാട്ടിന്‍റെ വിവാദമായ പരാമര്‍ശങ്ങള്‍.

<strong> മിന്നലാക്രമണം തന്‍റെ തിയറി ഉപയോഗിച്ചെന്ന് മോദി: മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് മുക്കി</strong> മിന്നലാക്രമണം തന്‍റെ തിയറി ഉപയോഗിച്ചെന്ന് മോദി: മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് മുക്കി

English summary
comments backing bjp, karatt gives explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X