കൊവിഡ് കാലത്ത് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചു, പുതുക്കിയ വില അറിയാം
ദില്ലി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചു. 19 കിലോ തൂക്കം വരുന്ന ഒരു സിലിണ്ടറിന് 73 രൂപ 50 പൈസയാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിച്ചിട്ടില്ല.
ഇന്ന് വില വര്‍ദ്ധിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് 1623 രൂപയായി. കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന ഹോട്ടലുടമകള്‍ക്ക് വില വര്‍ദ്ധനവ് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

എല്ലാ മാസവും ഒന്നാം തീയതിയില്‍ എല്‍പിജി സിലിണ്ടറുകളുടെ വില സാധാരണഗതിയില്‍ എണ്ണ കമ്പനികള്‍ പരിഷ്കരിക്കും. ഏറ്റവും പുതിയ പരിഷ്ക്കരണത്തോടെ, രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു വാണിജ്യ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ 1,623 രൂപ വിലവരും, മുംബൈയില്‍ ഇത് 1,579 രൂപയാകും. കൊല്‍ക്കത്തയില്‍ 1,629 രൂപ നല്കേണ്ടിവരുമ്പോള് ഏറ്റവും വലിയ തുക ഈടാക്കുക ചെന്നൈയിലാണ്. 1,761 രൂപ.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 25.5 രൂപയായിരുന്നു ജൂലായ് 1ന് വര്‍ദ്ധിപ്പിച്ചത്.
Recommended Video
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications