കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചു, പുതുക്കിയ വില അറിയാം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചു. 19 കിലോ തൂക്കം വരുന്ന ഒരു സിലിണ്ടറിന് 73 രൂപ 50 പൈസയാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിച്ചിട്ടില്ല.

ഇന്ന് വില വര്‍ദ്ധിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് 1623 രൂപയായി. കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന ഹോട്ടലുടമകള്‍ക്ക് വില വര്‍ദ്ധനവ് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

gas

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

എല്ലാ മാസവും ഒന്നാം തീയതിയില്‍ എല്‍പിജി സിലിണ്ടറുകളുടെ വില സാധാരണഗതിയില്‍ എണ്ണ കമ്പനികള്‍ പരിഷ്‌കരിക്കും. ഏറ്റവും പുതിയ പരിഷ്‌ക്കരണത്തോടെ, രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു വാണിജ്യ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ 1,623 രൂപ വിലവരും, മുംബൈയില്‍ ഇത് 1,579 രൂപയാകും. കൊല്‍ക്കത്തയില്‍ 1,629 രൂപ നല്‍കേണ്ടിവരുമ്പോള്‍ ഏറ്റവും വലിയ തുക ഈടാക്കുക ചെന്നൈയിലാണ്. 1,761 രൂപ.

മതവികാരം വ്രണപ്പെടുത്തുന്നെങ്കിൽ ഏതു ശിക്ഷക്കും തയ്യാർ; ഈശോ എന്ന ടൈറ്റിൽ മാറ്റാൻ ഉദ്ദേശിക്കുന്നില്ല: നാദിർഷമതവികാരം വ്രണപ്പെടുത്തുന്നെങ്കിൽ ഏതു ശിക്ഷക്കും തയ്യാർ; ഈശോ എന്ന ടൈറ്റിൽ മാറ്റാൻ ഉദ്ദേശിക്കുന്നില്ല: നാദിർഷ

Recommended Video

cmsvideo
പാവപ്പെട്ടവന്റെ നെഞ്ചത്തടിച്ച് വില വര്‍ധന | Oneindia Malayalam

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 25.5 രൂപയായിരുന്നു ജൂലായ് 1ന് വര്‍ദ്ധിപ്പിച്ചത്.

വാശിപ്പുറത്ത് ഒന്നും ചെയ്യില്ല, സമചിത്തതയോടെ നേരിടും, അനുരഞ്ജനശ്രമം തുടരും: കാസിമിന് മറുപടിയുമായി വഹാബ്വാശിപ്പുറത്ത് ഒന്നും ചെയ്യില്ല, സമചിത്തതയോടെ നേരിടും, അനുരഞ്ജനശ്രമം തുടരും: കാസിമിന് മറുപടിയുമായി വഹാബ്

English summary
Commercial LPG cylinder Price in India Has Increased; Know the latest price in Your City
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X