വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണക്കമ്പനികൾ
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ച് എണ്ണക്കമ്പനികൾ. സിലിണ്ടറിന് 69.50 രൂപയാണ് കുറച്ചത്. ഇന്ന് മുതൽ തന്നെ വില പ്രാബല്യത്തില്‍ വരും. ഇതോടെ 19 ഗ്രാം തൂക്കമുള്ള സിലിണ്ടറിന്റെ വില 1685.50 രൂപയായിരിക്കും. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ട വില.
കഴിഞ്ഞ മാസവും വാണിജ്യ സിലണ്ടറുകളുടെ വില കുറിച്ചിരുന്നു. 19 രൂപയായിരുന്നു കുറച്ചത്. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിട്ടില്ല.

എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വിലയിൽ മാറ്റം വരുത്താറുള്ളത്. ഇപ്പോൾ വില കുറയ്ക്കാനുണ്ടായ കാരണങ്ങൾ കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ വ്യതിയാനങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഡൈനാമിക്സ് എന്നിങ്ങനെയുള്ള കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് വിലയിൽ മാറ്റം വരാറുള്ളത്.












Click it and Unblock the Notifications