Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കൂടുമോ: പാചകവാതക വില കൂട്ടി, മൂന്ന് മാസത്തിനിടെ കൂടിയത് 100 രൂപ

ഡല്‍ഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് കമ്പനികള്‍ വർധിപ്പിച്ചത്. സിലിണ്ടർ ഒന്നിന് 48 രൂപ എന്ന നിരക്കിലാണ് വർധനവാണ്. ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായിട്ടുള്ള വർധനവ് കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്. ഹോട്ടലുകളിലെ വിലവർധനവിന് ഉള്‍പ്പെടെ വാണിജ്യ സിലിണ്ടറുകളുടെ വില സ്വാധീനിച്ചേക്കും.

48 രൂപയുടെ വർധനവോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1749 രൂപയായി. മൂന്ന് മാസത്തിനിടെ മാത്രം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 100 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പതിവ് പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി സെപ്തംബർ മാസം വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോ ഗ്രാം വരുന്ന വാണിജ്യ പാചക വാതക സിലിണ്ടര്‍ ഒന്നിന് 1691.50 എന്ന നിലയിലേക്ക് എത്തി.

lpg

സെപ്തംബറിന് മുമ്പ് ഒഗസ്റ്റിലും വാണിജ്യ വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. അന്ന് സിലിണ്ടർ ഒന്നിന് 8.50 രൂപയാണ് കൂട്ടിയത്. അതേസമയം ജുലൈ മാസത്തില്‍ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വാണിജ്യ സിലിണ്ടറിന് ഒന്നിന് 30 രൂപയായിരുന്നു കുറച്ചത്.

വാണിജ്യ സിലിണ്ടറുകള്‍ക്ക് തുടർച്ചയായി വില വര്‍ധിപ്പിച്ചെങ്കിലും ഗാര്‍ഹിക സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നില്ലെന്നത് കുടുംബ ബജറ്റിനെ സംബന്ധിച്ച് ആശ്വാസമാണ്. മാർച്ച് മാസം മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില വില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 812 രൂപ എന്ന് നിരക്കിലാണ് വില്‍പ്പന നടക്കുന്നത്.

മാർച്ചില്‍ വനിതാ ദിനത്തിന്റെ ഭാഗമായി ഗാര്‍ഹികാവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറിന്‍റെ വിലയില്‍ 100 രൂപയുടെ കുറവായിരുന്നു കേന്ദ്ര സർക്കാർ വരുത്തിയത്. വില കുറച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് 912 രൂപയായിരുന്ന പാചക വാതക വില 812 രൂപയിലേക്ക് എത്തുന്നത്.

അതേസമയം, ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി 2025 വരെ തുടരാനും കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകാനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ഉജ്ജ്വല യോജന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+