• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആർഎസ്എസ് അനുകൂലമായി രാജ്യ ചരിത്രം മാറ്റിയെഴുതുന്നു! മോദിയുടെ പ്രത്യേക സംഘം പണി തുടങ്ങി!

ദില്ലി: സ്വാതന്ത്ര്യസമരകാലത്ത് സവർക്കർ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയിലിന് പുറത്ത് വന്നതടക്കമുള്ള നാണക്കേടിന്റെ ചരിത്രമാണ് ഇതുവരെ സംഘപരിവാറിനുള്ളത്. ചരിത്രം സ്വന്തമാക്കാനും നേതാക്കന്മാരെ തങ്ങളുടെ ആളുകളാക്കാനുള്ള കളി ഇന്നോ ഇന്നലെയോ തുടങ്ങിയല്ല. ഒളിഞ്ഞും തെളിഞ്ഞുമുള്ള ആ തന്ത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുപ്രധാന നീക്കമായി മാറിയിരിക്കുന്നു.

അതെ, മോദിയും സംഘപരിവാറും രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ പോവുകയാണ്. റോയിട്ടേഴ്‌സ് പുറത്ത് വിട്ട വാര്‍ത്ത പ്രകാരം ഹിന്ദു പുരാണങ്ങളുടെ അടിസ്ഥാനത്തിലാണ് ചരിത്രം പൊളിച്ച് എഴുതാന്‍ സംഘപരിവാര്‍ ഒരുങ്ങുന്നത്. ആറ് മാസമായി ഒരു പ്രത്യേക സംഘം അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് എന്നും റോയിട്ടേഴ്‌സ് വാര്‍ത്തയില്‍ പറയുന്നു.

അണിയറയിലെ നീക്കങ്ങൾ

അണിയറയിലെ നീക്കങ്ങൾ

രാജ്യത്തിന്റെ ചരിത്രം ഹിന്ദുക്കളുടേത് മാത്രമാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് അണിയറയില്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നത്.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റത് മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാഠപുസ്തകങ്ങളിലടക്കം ചരിത്രത്തെ വളച്ചൊടിച്ച് പഠിപ്പിക്കുന്നുണ്ട്.

ഹിന്ദുരാഷ്ട്രമാക്കി മാറ്റുക

ഹിന്ദുരാഷ്ട്രമാക്കി മാറ്റുക

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതാണ് സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം. മറ്റെല്ലാ മതങ്ങളും ആര്‍എസ്എസിന് ശത്രുക്കളാണ്. ഇപ്പോള്‍ തന്നെ രാജ്യത്തെ 23 സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിന്റെ കീഴിലായിരിക്കുന്നു. എന്ത് കാണിച്ചാലും ചോദ്യം ചെയ്യാന്‍ ശക്തമായ ഒരു പ്രതിപക്ഷം പോലും ഇല്ലാത്ത അവസ്ഥ.

ചരിത്രം മാറ്റിയെഴുതുന്നു

ചരിത്രം മാറ്റിയെഴുതുന്നു

ചരിത്രത്തെ വരെ സ്വന്തം ഇഷ്ടപ്രകാരം പൊളിച്ച് പണിയാന്‍ ഇതിലും നല്ലൊരു അവസരം വരില്ലെന്ന് മോദിക്കും കൂട്ടര്‍ക്കും ബോധ്യമുണ്ട്. ആര്‍എസ്എസ് നിലവില്‍ പ്രചരിപ്പിക്കുന്നത് പോലെ ചരിത്രത്തെ മാറ്റിയെഴുതാന്‍ വേണ്ടി നരേന്ദ്ര മോദി പ്രത്യേക ഗവേഷക സംഘത്തെ നിയോഗിച്ചിരിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ ഹിന്ദുക്കളുടേത്

ഇന്ത്യ ഹിന്ദുക്കളുടേത്

ഇന്ത്യ ഉണ്ടായ കാലം തൊട്ട് ഇത് ഹിന്ദുക്കളുടേതാണ് എന്ന് സ്ഥാപിക്കാനാണ് ശ്രമം. ആര്‍എസ്എസ് അനുകൂലികളായ ഗവേഷകരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ച വിവരം കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദു പുരാണ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണത്രേ മാറ്റിയെഴുത്ത്.

പുരാണങ്ങളെ ചരിത്രമാക്കുന്നു

പുരാണങ്ങളെ ചരിത്രമാക്കുന്നു

രാമായണവും മഹാഭാരതവും അടക്കമുള്ള പുരാണങ്ങളില്‍ പറയുന്ന സംഭവങ്ങളും വ്യക്തികളും യഥാര്‍ത്ഥങ്ങളെന്ന് സ്ഥാപിച്ച് അവയെ ചരിത്രത്തിന്റെ ഭാഗമാക്കുകയാണ് ഇവരുടെ ജോലി. പുരാവസ്തുക്കളുടേയും ഡിഎന്‍എ പരിശോധനയുടേയും അടിസ്ഥാനത്തിലാണ് പുതിയ ചരിത്ര രചനയെന്നും റോയിട്ടേഴ്‌സ് പറയുന്നു.

ആർഎസ്എസിന് അനുകൂലം

ആർഎസ്എസിന് അനുകൂലം

ഇന്ത്യന്‍ സംസ്‌ക്കാരം രൂപപ്പെട്ട യഥാര്‍ത്ഥ ചരിത്രത്തെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. മധ്യേഷ്യയില്‍ നിന്നും മറ്റുമുള്ള കുടിയേറ്റത്തിലൂടെയല്ല, മറിച്ച് ഹിന്ദുക്കള്‍ ചരിത്രാതീത കാലം തൊട്ടേ ഇവിടെയുണ്ട് എന്നതാണ് ആര്‍എസ്എസ് നിലപാട്. അക്കാര്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് മോദിയുടെ നേതൃത്വത്തില്‍ ചരിത്രം മാറ്റുന്നത്.

പ്രതികരിക്കാതെ മോദി

പ്രതികരിക്കാതെ മോദി

കെഎന്‍ ദീക്ഷിതാണ് 14 അംഗ സമിതിയുടെ ചെയര്‍മാന്‍. നിലവിലുള്ള ചരിത്രത്തിലെ ചില ഭാഗങ്ങള്‍ തിരുത്തി എഴുതാന്‍ കഴിയുന്ന വിധത്തിലൊരു റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കെഎന്‍ ദീക്ഷിത റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

പഠിക്കേണ്ടി വരിക പുതിയ ചരിത്രം

പഠിക്കേണ്ടി വരിക പുതിയ ചരിത്രം

ആര്‍എസ്എസിന് അനുകൂലമായ രീതിയില്‍ ചരിത്രത്തെ വളച്ചൊടിച്ച ശേഷം അവ കരിക്കുലത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താനാണ് നീക്കം. ബിജെപി എഴുതുന്ന പുതിയ ചരിത്രമാവും അതിന് ശേഷം സര്‍വ്വകലാശാല അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുക. അക്കാദമിക് ഗവേഷണ രംഗത്തും ഈ മാറ്റം പ്രതിഫലിക്കും.

ത്രിപുരയെ നരകമാക്കി സംഘപരിവാർ! സിപിഎമ്മിന് മാത്രമല്ല, കോൺഗ്രസിനും രക്ഷയില്ല.. ജീവന് വേണ്ടി ഓട്ടം!

ശ്രീദേവി ഭാര്യയെന്ന് ആരാധകൻ.. മരണ ശേഷം ഭക്ഷണം വെള്ളവുമില്ല.. തല മുണ്ഡനവും ചെയ്തു!!

English summary
Reuters reports that, A Committee chosen by Modi Government is working to rewrite India's History
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more