ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാർക്ക് മാത്രം പോരാ; കേന്ദ്ര സര്‍വ്വകലാശാലകളിൽ കോമൺ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ്
ദില്ലി: ബിരുദ പ്രോഗ്രാമുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് കേന്ദ്ര സര്‍വകലാശാലകള്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) നടത്തേണ്ടിവരുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ തിങ്കളാഴ്ച പറഞ്ഞു. സിയുഇടി ജൂലൈ ആദ്യവാരം നടത്താനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് വരുന്നതോടെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ മാനദണ്ഡമാകില്ല.
2022-23 അധ്യയന വര്‍ഷം മുതല്‍, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കാമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് നടത്തുമെന്നാണ് യുജിസി ചെയര്‍മാന്‍ വ്യക്തമാക്കുന്നത്. എല്ലാ കേന്ദ്ര സര്‍വകലാശാലകളും അവരുടെ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് സിയുഇടി സ്‌കോറുകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു ജി സി) ധനസഹായം നല്‍കുന്ന 45 കേന്ദ്ര സര്‍വകലാശാലകളാണ് രാജ്യത്തുള്ളത്. സിയുഇടി പരീക്ഷയ്ക്കുള്ള സിലബസ് എന്‍ സി ഇ ആര്‍ ടിയുടെ 12ാം ക്ലാസ് മോഡല്‍ സിലബസുമായി പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിയുഇടിക്കായി സെക്ഷന്‍ 1എ, സെക്ഷന്‍ 1 ബി, ജനറല്‍ ടെസ്റ്റ് എന്നിവയാണ് ഉണ്ടാകുക.
സെക്ഷന്‍ 1 എ, നിര്‍ബന്ധിതമായി 13 ഭാഷകളിലായിരിക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയാണ് ഓപ്ഷനുകള്‍. സെക്ഷന്‍ 1 ബി ഓപ്ഷണല്‍ ആണ്, കൂടാതെ സെക്ഷന്‍ 1 എ യുടെ ഭാഗമായ ഭാഷകള്‍ കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ഭാഷ തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ടാകും.ഡൊമെയ്ന്‍-നിര്‍ദ്ദിഷ്ട വിഷയങ്ങള്‍ക്ക് കീഴില്‍, ഒരു വിദ്യാര്‍ത്ഥിക്ക് ബിരുദ തലത്തില്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന പരമാവധി ആറ് ഡൊമെയ്നുകള്‍ വരെ തിരഞ്ഞെടുക്കാം.
സി ഇ യു ടി സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ക്ക് ജനറല്‍ സീറ്റുകളിലേക്കും സംവരണ സീറ്റുകളിലേക്കും ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കാം. നിലവിലുള്ള പ്രവേശന, സംവരണ നയങ്ങളെ ഇത് ബാധിക്കില്ല. ബോര്‍ഡുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് വടക്കുകിഴക്കന്‍, ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഇത് തുല്യ അവസരങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സി ഇ യു ടി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സാമ്പത്തിക ഭാരം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഉദ്യോഗാര്‍ത്ഥികള്‍ ഒരു പരീക്ഷ മാത്രമേ എഴുതൂ.












Click it and Unblock the Notifications