കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണക്കാരന്റെ ദീപാവലി നിങ്ങളുടെ കയ്യില്‍; മൊറട്ടോറിയം കേസില്‍ കേന്ദ്രത്തോട് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന കേസില്‍ കേന്ദ്രസര്‍ക്കാരിനോട് നവംബര്‍ രണ്ടിന് മുമ്പ് നിലപാട് നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതടൊപ്പം സാധാരണക്കാരന്റെ ദീപാവലി ആഘോഷം കേന്ദ്രസര്‍ക്കാരിന്റെ കയ്യിലാണെന്നും സുപ്രിം കോടതി ഓര്‍മ്മിപ്പിച്ചു. വായ്പ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്നത് ഒരുമാസം കൂടി സമയം വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.

supreme court

ബിഹാറില്‍ കളത്തിലിറങ്ങി കളിച്ച് രാഹുല്‍ ഗാന്ധി; ക്യാംപ് ചെയ്ത് നേതൃത്വം നല്‍കാന്‍ നിര്‍ദേശം, അടിവലി ബിഹാറില്‍ കളത്തിലിറങ്ങി കളിച്ച് രാഹുല്‍ ഗാന്ധി; ക്യാംപ് ചെയ്ത് നേതൃത്വം നല്‍കാന്‍ നിര്‍ദേശം, അടിവലി

പലിസ ഇളവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനം എടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അത് നടപ്പാക്കാന്‍ എന്തിനാണ് കൂടുതല്‍ സമയമെന്ന് സുപ്രീം കോടതി ആരാഞ്ഞു. പലിശ ഇളവ് നല്‍കുന്നത് നവംബര്‍ 15വരെ സമയം വേണ്ടിവരുമെന്നാണ് ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഢി, എം ആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. രണ്ട് കോടിവരെ വായ്പയുള്ളവരുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. സാധാരണക്കാരും ആശങ്കയിലാണ്. കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വായ്പ തിരിച്ചടവ് മുടങ്ങിയ ആളുകള്‍ക്ക് അശ്വാസം നല്‍കുന്ന നടപടി ഉടന്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് ഇനി നവംബര്‍ രണ്ടിനാണ് പരിഗണിക്കുക.

അതേസമയം, രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ ആറ് മാസം മൊറട്ടോറിയം കാലയളവിലെ പലിശയാണ് എഴുതി തള്ളുക. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി നേരത്തെ പലിശ എഴുതി തള്ളാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഒട്ടേറെ പേര്‍ക്ക് നേട്ടമാകുന്നതാണ് പുതിയ തീരുമാനം.ചെറുകിട ഇടത്തം സംരംഭകര്‍ വിദ്യാഭ്യാസം, പാര്‍പ്പിടം, ഓട്ടോ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക എന്നിവക്ക് എടുക്കുന്ന വായ്പകള്‍ക്ക് പലിശ ഇളവ് ലഭിക്കും.

ഖുശ്ബുവിന് പിറകേ 'ദളപതി വിജയ്' ബിജെപിയിലേക്കോ? ഉത്തരം നല്‍കി പിതാവ് ചന്ദ്രശേഖര്‍... ഖുശ്ബുവിന് പിറകേ 'ദളപതി വിജയ്' ബിജെപിയിലേക്കോ? ഉത്തരം നല്‍കി പിതാവ് ചന്ദ്രശേഖര്‍...

വെള്ളപ്പൊക്കത്തിൽപ്പെട്ട വീടുകള്‍ക്കുള്ളിൽ കൊവിഡ് രോഗികൾ; തെലങ്കാനയിലെ ആശുപത്രികളും പ്രളയ ഭീഷണിയിൽവെള്ളപ്പൊക്കത്തിൽപ്പെട്ട വീടുകള്‍ക്കുള്ളിൽ കൊവിഡ് രോഗികൾ; തെലങ്കാനയിലെ ആശുപത്രികളും പ്രളയ ഭീഷണിയിൽ

 തെലങ്കാനയിൽ ശക്തമായ മഴ തുടരുന്നു: വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്!! തെലങ്കാനയിൽ ശക്തമായ മഴ തുടരുന്നു: വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്!!

English summary
Common Man's Diwali Is In Your Hands; Supreme Court directs Center on moratorium case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X