കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണം; സാധാരണക്കാര്‍ക്ക് ലഭ്യമാകുക 2022ല്‍: എയിംസ് ഡയറക്ടര്‍
ദില്ലി: ലോകത്തിലുള്ള ആരോഗ്യവിദഗ്ദരും മെഡിക്കല്‍ ശാസ്ത്രഞ്ജരും ഇന്ന് കൊവിഡിനെതിരെയുള്ള വാക്സിന് കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ്. വിവിധ രാജ്യങ്ങളിലും വാക്സിന് സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഘട്ടം ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ പലയിടത്തായും നടക്കുന്നത്. രാജ്യത്ത് ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന് പരീക്ഷണം മൂന്നാം ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷത്തോടെ വിപണിയില്‍ എത്തിക്കാനാവുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ രാജ്യത്തെ കൊവിഡ് വാക്സിന് സാധാരണക്കാരായ ജനങ്ങള്‍ ലഭ്യമാകുന്നതിന് 2022 വരെ കാത്തിരിക്കണമെന്നാണ് എയിംസ് ഡയറക്ടറും കൊവിഡ് ദേശീയ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നത്. ഇന്ത്യയില്‍ വിപണികളില്‍ വാക്സിന് എളുപ്പത്തില്‍ ലഭ്യമാകുന്നതിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാത്തിരിക്കണമെന്നും അദ്ദേഹം സിഎന്‍എന്‍ ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
സാധാരണക്കാരായ ജനങ്ങള്‍ക്ക് വാക്സിന് ലഭിക്കുന്നതിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം എടുക്കേണ്ടിവരും. നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ കൂടുതലാണ്. ഫ്ളൂ വാക്സിന് പോലെ കൊവിഡ് വാക്സിന് വിപണിയില്‍ ലഭ്യമാകുന്നതിന് ഇനിയും കാത്തിരിക്കേണ്ടിവരും. അതാണ് യതാര്‍ത്ഥത്തില്‍ അനുയോജ്യമായ സാഹചര്യമെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നു.
ഇന്ത്യയില്‍ കൊവിഡ് വാക്സിന് വിതരണം ചെയ്ത് തുടങ്ങിയാല്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളേതൊക്കെയാണെന്ന് ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, 'രാജ്യത്തിന്റെ എല്ലാ ഭാഗത്തും കൊവിഡ് വാക്സിന് എത്തിക്കുന്നതിനായിരിക്കും ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുക. തണുത്ത ശൃംഖല പരിപാലിക്കുക, ആവശ്യത്തിന് സിറിഞ്ചുകള്‍, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ തടസ്സമില്ലാതെ എത്തിക്കാന്‍ കഴിയുക എന്നിവയാണ് ഏറ്റവും വലിയ വെല്ലുവിളി- രണ്‍ദീപ് ഗുലേരിയ പറഞ്ഞു.
കൂടാതെ ആദ്യത്തെ വാക്സിനേക്കാള്‍ ഫലപ്രദമായി രണ്ടാമത്തെ വാക്സിന് സ്ഥാനം പിടിച്ചാല്‍ അതും വലിയൊരു വെല്ലിവിളിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വാക്സിന് ലഭ്യമാകാന്‍ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നാണ് നിഗമനം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications