കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിനായി ഇനിയും കാത്തിരിക്കണം; സാധാരണക്കാര്‍ക്ക് ലഭ്യമാകുക 2022ല്‍: എയിംസ് ഡയറക്ടര്‍

Google Oneindia Malayalam News

ദില്ലി: ലോകത്തിലുള്ള ആരോഗ്യവിദഗ്ദരും മെഡിക്കല്‍ ശാസ്ത്രഞ്ജരും ഇന്ന് കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ്. വിവിധ രാജ്യങ്ങളിലും വാക്‌സിന്‍ സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഘട്ടം ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ പലയിടത്തായും നടക്കുന്നത്. രാജ്യത്ത് ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷത്തോടെ വിപണിയില്‍ എത്തിക്കാനാവുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

covid

എന്നാല്‍ രാജ്യത്തെ കൊവിഡ് വാക്‌സിന്‍ സാധാരണക്കാരായ ജനങ്ങള്‍ ലഭ്യമാകുന്നതിന് 2022 വരെ കാത്തിരിക്കണമെന്നാണ് എയിംസ് ഡയറക്ടറും കൊവിഡ് ദേശീയ ടാസ്‌ക് ഫോഴ്‌സ് അംഗവുമായ ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നത്. ഇന്ത്യയില്‍ വിപണികളില്‍ വാക്‌സിന്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാത്തിരിക്കണമെന്നും അദ്ദേഹം സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സാധാരണക്കാരായ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം എടുക്കേണ്ടിവരും. നമ്മുടെ രാജ്യത്ത് ജനസംഖ്യ വളരെ കൂടുതലാണ്. ഫ്‌ളൂ വാക്‌സിന്‍ പോലെ കൊവിഡ് വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകുന്നതിന് ഇനിയും കാത്തിരിക്കേണ്ടിവരും. അതാണ് യതാര്‍ത്ഥത്തില്‍ അനുയോജ്യമായ സാഹചര്യമെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നു.

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങിയാല്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളേതൊക്കെയാണെന്ന് ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, 'രാജ്യത്തിന്റെ എല്ലാ ഭാഗത്തും കൊവിഡ് വാക്‌സിന്‍ എത്തിക്കുന്നതിനായിരിക്കും ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുക. തണുത്ത ശൃംഖല പരിപാലിക്കുക, ആവശ്യത്തിന് സിറിഞ്ചുകള്‍, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ തടസ്സമില്ലാതെ എത്തിക്കാന്‍ കഴിയുക എന്നിവയാണ് ഏറ്റവും വലിയ വെല്ലുവിളി- രണ്‍ദീപ് ഗുലേരിയ പറഞ്ഞു.

 അതിർത്തി തർക്കം: നവംബറിൽ നാല് തവണ മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ച, സംഘർഷം അയയുന്നു!! അതിർത്തി തർക്കം: നവംബറിൽ നാല് തവണ മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ച, സംഘർഷം അയയുന്നു!!

കൂടാതെ ആദ്യത്തെ വാക്‌സിനേക്കാള്‍ ഫലപ്രദമായി രണ്ടാമത്തെ വാക്‌സിന്‍ സ്ഥാനം പിടിച്ചാല്‍ അതും വലിയൊരു വെല്ലിവിളിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാകാന്‍ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നാണ് നിഗമനം.

തദ്ദേശീയമായി കൊവിഡ് വാക്സിൻ; പുതിയ ലക്ഷ്യത്തിന് ഇന്ത്യ, അസ്ട്രേസെനേക്കയുടെ വരവ് വൈകും!! തദ്ദേശീയമായി കൊവിഡ് വാക്സിൻ; പുതിയ ലക്ഷ്യത്തിന് ഇന്ത്യ, അസ്ട്രേസെനേക്കയുടെ വരവ് വൈകും!!

'യുഎസ് ചരിത്രത്തിലെ ഏറ്റവും ആക്ടീവായ വൈസ് പ്രസിഡന്റ് കമലയാവും, അമ്മയെ പോലെ തന്നെയാണ് അവള്‍''യുഎസ് ചരിത്രത്തിലെ ഏറ്റവും ആക്ടീവായ വൈസ് പ്രസിഡന്റ് കമലയാവും, അമ്മയെ പോലെ തന്നെയാണ് അവള്‍'

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി 7 പാര്‍ട്ടികള്‍; കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യംബിജെപിക്കെതിരെ ഒറ്റക്കെട്ടായി 7 പാര്‍ട്ടികള്‍; കശ്മീര്‍ ഡിസിസി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യം

English summary
Common people in India should wait til 2022 to get Covid vaccine, says AIIMS Director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X