കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സര്‍ക്കാരിന് വാട്‌സ് ആപ് ഗ്രൂപ്പ്

  • By Pratheeksha
Google Oneindia Malayalam News

കൊല്‍ക്കത്ത:പശ്ചിമബംഗാള്‍ സര്‍ക്കാരിനും വാട്‌സ് ആപ് ഗ്രൂപ്പ്. സംസ്ഥാനത്തെ നഗരവികസ വകുപ്പിന്റെ കീഴിലുളള 13 വികസന അതോറിറ്റികളെ കൂട്ടിച്ചേര്‍ത്താണ് വാട്‌സ് ഗ്രൂപ്പ് രൂപവത്ക്കരിക്കാന്‍ തീരുമാനമായത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിദിനം സംസ്ഥാന സാംസ്‌കാരിക വകുപ്പിനെ അറിയക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ നഗരവികസന അതോറിറ്റികള്‍ വാട്‌സ് ആപ് ഗ്രൂപ്പ് രൂപവത്ക്കരിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ടൗണ്‍ഹാളില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. പിറ്റേദിവസത്തെ പ്രധാന പരിപാടികള്‍ തലേ ദിവസം ഉച്ചയ്ക്ക് 12 നു മുമ്പായി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണമെന്നതാണ് നിര്‍ദ്ദേശം. 13 വികസന അതോറിറ്റികളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരായിരിക്കും ഗ്രൂപ്പിലെ അംഗങ്ങള്‍. ഓരോ അതോറിറ്റിയും അതാത് ദിവസത്തെ ജോലിയും പ്രധാന പരിപാടികളും നേട്ടങ്ങളുമെല്ലാം വാട്‌സ് ആപില്‍ ഷെയര്‍ ചെയ്യണം.

watsapp-11

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പ്രധാന സംഭവങ്ങളും നേട്ടങ്ങളുമെല്ലാം ബന്ധപ്പെട്ട വകുപ്പ് അധികൃതരെ അറിയിക്കണമെന്നായിരുന്നു മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം. ഭരണം കൂടുതല്‍ സുതാര്യമാക്കാനും വിവിധ വകുപ്പുകള്‍ക്ക് കാര്യക്ഷമതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കുന്നതിനും വാട്‌സ് ഗ്രൂപ്പ് സഹായിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

English summary
Prodded by chief minister Mamata Banerjee, the 13 development authorities under the state urban development department will form a common Whatsapp group to inform important events and news on a day to day basis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X