കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയഗാനത്തിനിടെ എംഎല്‍എയുടെ ഫോണ്‍വിളി! സാധാരണക്കാരാണേല്‍ കാണാരുന്നു പൂരം...

ബംഗാളിലെ ഹൗറയില്‍ നടന്ന കായകമേളയ്ക്കിടെയാണ് ദേശീയഗാനം വച്ചപ്പോള്‍ തൃണമൂല്‍ എംഎല്‍എ വൈശാലി ഡാല്‍മിയ ഫേണില്‍ സംസാരിച്ചത്. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയം.

  • By Gowthamy
Google Oneindia Malayalam News

കൊല്‍ക്കത്ത : ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ആറ് പേരെ അറസ്റ്റ് ചെയ്ത സംഭവം ആരും മറന്നിട്ടുണ്ടാവില്ല. തീയെറ്ററില്‍ ദേശീയ ഗാനം വച്ചപ്പോള്‍ എണീക്കാതെ സെല്‍ഫി എടുത്തതിന്റെ പേരില്‍ കേസെടുത്തതും നമുക്ക് ഓര്‍മയുണ്ട്. ദേശീയഗാനത്തെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് നാടകകൃത്തും എഴുത്തുകാരനുമായ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം. ഇതൊക്കെ കാണുമ്പോള്‍ ഈ രാജ്യസ്‌നേഹവും ദേശീയഗാനവുമൊക്കെ സാധാരണക്കാര്‍ക്ക് മാത്രമാണോ ബാധകമെന്ന് തോന്നിപ്പോകും.

പൊതുപരിപാടിയില്‍ ദേശീയഗാനം വച്ചപ്പോള്‍ എംഎല്‍എ ഫോണില്‍ സംസാരിച്ചത് ഇന്ത്യയില്‍ തന്നെയാണ്. കോല്‍ക്കത്തയിലാണ് സംഭവം. ബംഗാളിലെ ഹൗറയില്‍ നടന്ന കായികമേളയ്ക്കിടെയാണ് ദേശീയഗാനം വച്ചപ്പോള്‍ തൃണമൂല്‍ എംഎല്‍എ വൈശാലി ഡാല്‍മിയ ഫേണില്‍ സംസാരിച്ചത്. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയം.

ഇതൊന്നും ആരും കാണുന്നില്ലേ

ബേലൂര്‍ പോലീസ് സംഘടിപ്പിച്ച് ഫുട്‌ബോള്‍ മേളയിലാണ് സംഭവം. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഇരു ടീമുകളും മൈതാനത്ത് എത്തിച്ചേരുകയും ദേശീയഗാനം ആലപിക്കുകയുമായിരുന്നു. ഇതിനിടെയാണ് എംഎല്‍എ ഫോണില്‍ സംസാരിച്ചത്.

 മറ്റുള്ളവര്‍ ഒപ്പം ആലപിച്ചു

മറ്റുള്ളവര്‍ ഒപ്പം ആലപിച്ചു

സഹകരണമന്ത്രി അരൂപ് റോയ്, കായിക മന്ത്രി ലക്ഷ്മി രത്തന്‍ ശുക്‌ള, കൗണ്‍സിലര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്ന വേദിയില്‍ വച്ചാണ് എംഎല്‍എ ഫോണില്‍ സംസാരിച്ചത്. മറ്റുള്ളവര്‍ ദേശീയ ഗാനം ആലപിക്കുകയായിരുന്നു.

എന്താ കൊമ്പുണ്ടോ

എന്താ കൊമ്പുണ്ടോ

എംഎല്‍എ വൈശാലി ഡാല്‍മിയ ഐസിസി മുന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ മകളാണ്. വൈശാലി ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇപ്പോള്‍ ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ക്യാമറ ഫോക്കസ് ആകുന്നത് കണ്ട് ഫോണ്‍ കട്ട് ചെയ്യുന്നതും വീഡിയൊയില്‍ കാണാം.

 കോടതി ഉത്തരവിന് ശേഷം ആദ്യം

കോടതി ഉത്തരവിന് ശേഷം ആദ്യം

രാഷ്ട്രീയ നേതാക്കള്‍ ദേശീയഗാനത്തെ അപമാനിക്കുന്നത് ഇത് ആദ്യമായല്ല. ദേശീയഗാനത്തിനിടെ ഫോണില്‍ സംസാരിച്ചതിന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ദേശീയ ഗാനം സംബന്ധിച്ച കോടതി ഉത്തരവിന് ശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ദേശീയഗാനത്തെ അപമാനിക്കുന്നത്.

 രാഷ്ട്രീയക്കാര്‍ക്ക് ബാധകമല്ലേ

രാഷ്ട്രീയക്കാര്‍ക്ക് ബാധകമല്ലേ

തീയെറ്ററില്‍ ദേശീയഗാനം വച്ചപ്പോള്‍ എണീറ്റു നില്‍ക്കാത്തതിന്റെ പേരില്‍ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ ആറു പേരെയാണ് കേരളത്തില്‍ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും സമാനമായി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തില്‍ ഫോസ്ബുക്ക് പോസ്റ്റിട്ടതിന് നാടകകൃത്തും എഴുത്തുകാരനുമായ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തത് ഞായറാഴചയാണ്.

English summary
no action has been taken against a Trinamool Congress MLA Vaishali Dalmiya who was caught attending her phone while the national anthem was being played at a sporting event in Howrah city of West Bengal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X