കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖിനെതിരെ സംഘികളുടെ വര്‍ഗീയ പ്രചാരണം... ഫിര്‍ ഭി ദില്‍ ഹെ പാകിസ്താനിയാക്കി സോഷ്യല്‍ മീഡിയ!!

ഷാരൂഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണം

Google Oneindia Malayalam News

Recommended Video

cmsvideo
സംഘികളുടെ വര്‍ഗീയ പ്രചാരണം | Oneindia Malayalam

മുംബൈ: ബോളിവുഡില്‍ പകരക്കാരനില്ലാത്ത സൂപ്പര്‍ സ്റ്റാറാണ് ഷാരൂഖ് ഖാന്‍. പ്രണയ രംഗങ്ങള്‍ കൊണ്ട് ആരാധകരുടെ പ്രിയങ്കരനായ ഷാരൂഖിനെ കിങ് ഖാന്‍, ബാദ്ഷ എന്നിങ്ങനെയാണ് ആരാധകര്‍ വിളിക്കാറുണ്ടായിരുന്നത്. എന്നാല്‍ അതൊക്കെ പണ്ടത്തെ കഥ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ വലിയൊരു ഹേറ്റ് ക്യാംപയിന്‍ തന്നെ നടക്കുന്നുണ്ട്. മുമ്പ് ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞതിന് ഷാരൂഖ് പാകിസ്താനിലേക്ക് പോകണമെന്ന പറഞ്ഞ സംഘികള്‍ തന്നെയാണ് ഇപ്പോഴത്തെ വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍.

മുമ്പ് നടത്തിയ പ്രസ്താവനയുടെ പേരില്‍ ഷാരൂഖിന്റെ ചിത്രം ദില്‍വാലെക്കെതിരെ കനത്ത പ്രതിഷേധം ഉണ്ടാവുകയും ചിത്രത്തിന് ബോക്‌സോഫീസില്‍ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. അന്ന് തൊട്ട് സംഘികളുടെയും ബിജെപിക്കാരുടെയും കണ്ണിലെ കരടാണ് ഷാരൂഖ്. സംഭവത്തില്‍ പിന്നീട് മാപ്പ് പറഞ്ഞെങ്കിലും സംഘികള്‍ വിടുന്ന ലക്ഷണമില്ല. ഇപ്പോള്‍ പാകിസ്താനില്‍ ഷാരൂഖിന്റെ കസിന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അതിനെ ചൊല്ലിയാണ് പ്രചാരണം നടക്കുന്നത്.

സൈബര്‍ സംഘികള്‍

സൈബര്‍ സംഘികള്‍

സൈബര്‍ ലോകത്ത് ഏറ്റവും ശക്തമായ വിഭാഗമാണ് സംഘികള്‍. തങ്ങളുടെ പരമോന്നത നേതാവായ നരേന്ദ്ര മോദിയെയും ഹിന്ദുത്വ തീവ്രവാദത്തെയും കുറിച്ച് പറയുന്നവരെ പരമാവധി അപമാനിക്കുക എന്നത് ഇവരുടെ സ്ഥിരം രീതിയാണ്. ബോളിവുഡിലെ മറ്റ് സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനെതിരെയും സല്‍മാന്‍ ഖാനെതിരെയും ഇത് പ്രയോഗിച്ചിരുന്നുവെങ്കില്‍ ഇത് ഫലം കണ്ടിരുന്നില്ല. അതാണ് ഷാരൂഖ് ഖാനെ സ്ഥിരം ഇരയാക്കുന്നതിന് കാരണം. ഷാരൂഖിന്റെ സിനിമയ്‌ക്കെതിരെ വരെ ഹേറ്റ് ക്യാംപയനിംഗും ബഹിഷ്‌കരണ ഭീഷണിയും ഇവര്‍ ഉയര്‍ത്തിരുന്നു. എന്തായാലും ഇതുവരെ ഇല്ലാത്ത രീതിയിലാണ് ഇപ്പോഴത്തെ വര്‍ഗീയ പ്രചാരണങ്ങള്‍.

മനസ് കൊണ്ട് പാകിസ്താനി....

മനസ് കൊണ്ട് പാകിസ്താനി....

ഷാരൂഖ് ഖാന്റെ ബന്ധു നൂര്‍ ജഹാന്‍ പാകിസ്താനിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തിരുന്നു. പെഷവാറില്‍ നിന്നാണ് നൂര്‍ജഹാന്‍ മത്സരിക്കുന്നത്. എന്നാല്‍ ഇവരെ പോലെ ഷാരൂഖ് ഖാനും മനസ് കൊണ്ട് പാകിസ്താനി ആണെന്നാണ് ഒരു വിമര്‍ശനം. ഫിര്‍ ബി ദില്‍ ഹെ പാകിസ്താനി എന്നാണ് മറ്റൊരാള്‍ വിശേഷിപ്പിച്ചത്. ഷാരൂഖ് അഭിനയിച്ച് ഫിര്‍ ബി ദില്‍ഹെ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മാറ്റിയാണ് പരിഹസിച്ചിരിക്കുന്നത്.

ബന്ധു ഉള്ളത് കൊണ്ട്.....

ബന്ധു ഉള്ളത് കൊണ്ട്.....

ഷാരൂഖ് എപ്പോഴും തന്റെ സംസാരത്തില്‍ പാകിസ്താനെ പുകഴ്ത്താറുണ്ടെന്നാണ് മറ്റൊരാളുടെ കണ്ടുപിടിത്തം. അടുത്ത ബന്ധു ഉള്ളത് കൊണ്ടായിരിക്കും പാകിസ്താനോട് ഇത്ര സ്‌നേഹമെന്നാണ് സംഘികളുടെ പ്രധാന വിമര്‍ശനം. ഷാരൂഖ് മുസ്ലീമായതിനാലാണ് പാകിസ്താനോട് ഇത്ര സ്‌നേഹം തോന്നുന്നതെന്ന് സൈബര്‍ സംഘികള്‍ പറയുന്നു. അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പാകിസ്താനിലേക്ക് പോകാമെന്നും ഇവര്‍ പരിഹസിക്കുന്നു. നിരവധി വിമര്‍ശനങ്ങളും ഇതിന് എതിരേയുണ്ട്. ഷാരൂഖിന്റെ ആരാധകരാണ് ഇവര്‍ മറുപടി നല്‍കുന്നത്.

എന്തിനാണ് അസഹിഷ്ണുത

എന്തിനാണ് അസഹിഷ്ണുത

ഷാരൂഖിന് പാകിസ്താനില്‍ ബന്ധു ഉള്ളത് കൊണ്ട് എന്തിനാണ് സൈബര്‍ സംഘികള്‍ വര്‍ഗീയ പ്രചരിപ്പിക്കുന്നത് എന്ന് മനസിലാവുന്നില്ല. വിഭജനത്തിന് ഇന്ത്യയില്‍ നിരവധി പേരുടെ ബന്ധുക്കള്‍ പാകിസ്താനിലേക്ക് പോയിട്ടുണ്ട്. മുസ്ലീങ്ങളും ഹിന്ദുക്കളും ഇതില്‍ ഉള്‍പ്പെടും. പഞ്ചാബിലും ദില്ലിയും താമസിക്കുന്ന നിരവധി പേരുടെ ബന്ധുക്കള്‍ പാകിസ്താനില്‍ താമസിക്കുന്നുണ്ട്. ഇത്തരം ആളുകളൊക്കെ പാകിസ്താനികളാണെന്ന ധ്വനിയാണ് ഇവര്‍ നല്‍കുന്നത്. അതായത് പാകിസ്താനില്‍ എന്തെങ്കിലും തരത്തിലുള്ള വേരുകളുള്ളവര്‍ ഇന്ത്യയോട് കൂറില്ലാത്തവരാണെന്നാണ് ബിജെപി അടക്കമുള്ള വര്‍ഗീയ കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ബ്രിട്ടനിലും അമേരിക്കയിലും ജോലി ചെയ്യുന്നവരും ഇത്തരക്കാരാണെന്ന് നാളെ പറയുമോ.

പാകിസ്താനിലേക്ക് പോകൂ

പാകിസ്താനിലേക്ക് പോകൂ

ബന്ധുവിനെ കുറിച്ച് വിവരം ലഭിച്ചതോടെ ഷാരൂഖിന് പാകിസ്താനിലേക്ക് പോകാമെന്നും ഇന്ത്യയിലേക്ക് മടങ്ങി വരരുതെന്നുമാണ് വേറൊരു പ്രചാരണം. മടങ്ങി വരരുതെന്ന് ഭീഷണിയുടെ സ്വരത്തിലാണ് പറയുന്നത്. ഇതിലെ രസകരമായ വസ്തുത എന്തെന്നാല്‍ ഷാരൂഖിന്റെ പിതാവ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. വിഭജനം നടന്നപ്പോള്‍ ഇന്ത്യയില്‍ നില്‍ക്കാനാണ് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചത്. ഇത് മറന്ന് കൊണ്ടാണ് ഷാരൂഖിന്റെ രാജ്യസ്‌നേഹത്തില്‍ വര്‍ഗീയ വാദികള്‍ സംശയം പ്രകടിപ്പിക്കുന്നത്. വര്‍ഗീയ ട്രോളുകളെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്നും ഇവര്‍ പറയുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനം

ദുരിതാശ്വാസ പ്രവര്‍ത്തനം

വിഭജനത്തിന് മുമ്പേയുള്ള കുടുംബത്തെ ഷാരൂഖിന് മറക്കാനാവില്ലെന്ന് മറ്റൊരാള്‍ പരിഹസിക്കുന്നു. എന്തിനേറെ പറയുന്നു ഷാരൂഖിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ പോലും വര്‍ഗീയതയായി കാണുന്നുണ്ട് സൈബര്‍ പോരാളികള്‍. പാകിസ്താനിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഷാരൂഖ് വലിയ ഇടപെടല്‍ നടത്തിയെന്നും എന്നാല്‍ ഇന്ത്യയെ സഹായിച്ചില്ലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ബന്ധു ഉള്ളത് കൊണ്ടായിരിക്കും പാകിസ്താനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഷാരൂഖ് മുന്‍കൈയ്യെടുത്തതെന്ന് സംഘികള്‍ ആരോപിക്കുന്നു.

ഐഎസ്‌ഐ ഏജന്റ്

ഐഎസ്‌ഐ ഏജന്റ്

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റായി പോലും സംഘി ഗ്രൂപ്പുകള്‍ മുമ്പ് ചിത്രീകരിച്ചിരുന്നു. ഇന്ത്യക്കെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ട് ഷാരൂഖെന്നുമാണ് ഇവര്‍ ആരോപിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ ഐപിഎല്ലില്‍ കളിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നായിരുന്നു ഷാരൂഖിനെ ഇവര്‍ പാകിസ്താന്‍ ഏജന്റാക്കിയത്. അതേസമയം മുസ്ലീം രാഷ്ട്രമായതിനാലാണ് സൈബര്‍ സംഘികള്‍ പ്രശ്‌നമുണ്ടാക്കുന്നത്. മറ്റേത് രാജ്യമാണെങ്കിലും ഇവര്‍ക്ക് പ്രശ്‌നമില്ലായിരുന്നു. ട്വന്റി ട്വിന്റി ക്രിക്കറ്റിലെ മികച്ച കളിക്കാര്‍ പാകിസ്താന്‍ ടീമിലാണെന്ന് കണ്ടായിരുന്നു ഷാരൂഖ് ഇവരെ ഇന്ത്യയില്‍ കളിപ്പിക്കണമെന്ന് പറഞ്ഞത്.

പാട്ടീലിന് മന്ത്രിസ്ഥാനമില്ല... ലിംഗായത്തുകള്‍ ഇടയുന്നു, കോണ്‍ഗ്രസില്‍ പ്രതിഷേധം, രാഹുലിനെതിരെ പോര്!പാട്ടീലിന് മന്ത്രിസ്ഥാനമില്ല... ലിംഗായത്തുകള്‍ ഇടയുന്നു, കോണ്‍ഗ്രസില്‍ പ്രതിഷേധം, രാഹുലിനെതിരെ പോര്!

രണ്ടാം വിവാഹമോ ഒരിക്കലുമില്ല.... ആദ്യ ഭാര്യയുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല... ഹസിനെ ട്രോളി ഷമി!രണ്ടാം വിവാഹമോ ഒരിക്കലുമില്ല.... ആദ്യ ഭാര്യയുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല... ഹസിനെ ട്രോളി ഷമി!

English summary
communal campaign against shahrukh khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X