കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ സാമുദായിക സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക്, വീടുകളും കടകളും അഗ്നിക്കിരയാക്കി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും സമുദായിക സംഘര്‍ഷം. ആനന്ദ് ജില്ലയിലെ കംബത്ത് താലൂക്കിലാണ് രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിനിടെ ആള്‍ക്കൂട്ടം വീടുകളും കടകളും അഗ്നിക്കിരയാക്കി. ഇത് രണ്ടാം തവണയാണ് മേഖലയില്‍ സമുദായാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.

riots1-

ഏറ്റുമുട്ടല്‍ ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. അക്രമികള്‍ക്കെതിരെ പോലീസ് ലാത്തി ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ജനുവരി 24 നാണ് ആദ്യമായി മേഖലയില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം സംഘര്‍ഷത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

അക്രമം നടത്തിയ 46 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘര്‍ഷത്തിനിടെ കല്ലേറുമുണ്ടായിരുന്നു. ഏകദേശം 20 ഓളം വീടുകളും കടകളും അക്രമികള്‍ തീയിട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിച്ച ആറ് പേരേയും ഡിസ്ചാര്‍ജ്ജ് ചെയ്തതായും എസ്പി ദിവ്യ മിശ്ര അറിയിച്ചു. ഏറ്റുമുട്ടലിനെത്തുടർന്ന് പ്രദേശത്ത് അനിശ്ചിതകാലത്തേക്ക് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 100 ഓളം പോലീകാരേയും പ്രദേശത്ത് വിന്യസിച്ചു.

യെഡ്ഡിക്കെതിരെ അറ്റകൈ നീക്കത്തിന് ബിജെപി നേതാക്കള്‍.. 77-ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞാല്‍ കഷ്ടകാലം!!യെഡ്ഡിക്കെതിരെ അറ്റകൈ നീക്കത്തിന് ബിജെപി നേതാക്കള്‍.. 77-ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞാല്‍ കഷ്ടകാലം!!

എന്തുകൊണ്ട് ജെഎൻയു ആക്രമണത്തിൽ ഒരു 'ഭീകരൻ' പോലും അറസ്റ്റിലായില്ല: ബിജെപിയ്ക്ക് ഉദ്ധവിന്റെ മറുപടിഎന്തുകൊണ്ട് ജെഎൻയു ആക്രമണത്തിൽ ഒരു 'ഭീകരൻ' പോലും അറസ്റ്റിലായില്ല: ബിജെപിയ്ക്ക് ഉദ്ധവിന്റെ മറുപടി

അലിഗഡ് അക്രമത്തിന് പിന്നിൽ സർവകലാശാല വിദ്യാർത്ഥികളെന്ന് ജില്ലാ മജിസ്ട്രേറ്റ്

English summary
Communal clash at Gujarat; 13 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X