കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ്പ്പൂരിൽ വർഗീയ സംഘർഷം; മൊബൈൽ, ഇന്റർനെറ്റ് സർവീസുകൾ വിച്ഛേദിച്ചു, നിരവധി പേർക്ക് പരുക്ക്

Google Oneindia Malayalam News

ജയ്പ്പൂർ: രാജസ്ഥാനിലെ ജയ്പ്പൂരിൽ രണ്ട് സമുദായംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് 9 പോലീസുകാരടക്കം 24 പേർക്ക് പരുക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറ് നടത്തിയതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

രാഹുൽ ഗാന്ധിയും കശ്മീർ ഗവർണറും നേർക്കുനേർ; രാഹുൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപണംരാഹുൽ ഗാന്ധിയും കശ്മീർ ഗവർണറും നേർക്കുനേർ; രാഹുൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപണം

സംഘർഷത്തെ തുടർന്ന് പത്ത് പോലീസ സ്റ്റേഷൻ പരിധിയിലുള്ള മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ . ബുധനാഴ്ച രാത്രി വരെ റദ്ദാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും ദേശീയ പാത തടഞ്ഞതിനും പോലീസുകാരെ ആക്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

jaipur

തിങ്കളാഴ്ച രാത്രിയാണ് സംഘർഷങ്ങൾ തുടങ്ങിയത്. ഗൽട്ട ഗേറ്റിന് സമീപം ദില്ലി ദേശീയ പാത തടഞ്ഞ് ഒരു വിഭാഗം ആളുകൾ ഹരിദ്വാർ ബസിന് നേരെ കല്ലെറിയുകയായിരുന്നു. യാത്രക്കാരായ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും പരസ്പരം കല്ലേറ് നടത്തി. പോലീസുകാർ സംഭവസ്ഥലത്ത് എത്തിയെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ല. പോലീസുകാരെയും പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. കന‍വാർ യാത്ര പുറപ്പെട്ട തീർത്ഥാടകർക്ക് നേരെ ആക്രമണം ഉണ്ടായതാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.

ജയ് ശ്രീറാം വിളിക്കാൻ ഒരു വിഭാഗം നിർബന്ധിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

English summary
Communal clash in Jaipur, mobile internet services suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X